തൃപ്പൂണിത്തുറ : ചക്കംകുളങ്ങര ശിവക്ഷേത്രത്തിൽ എട്ടു ദിവസത്തെ ഉത്സവത്തിന് ശനിയാഴ്ച രാത്രി 7-ന് കൊടിയേറും. തുടർന്ന് ഗൗരി വിമലിന്റെ മോഹിനിയാട്ടം, 9-ന് വിളക്കിനെഴുന്നള്ളിപ്പ്. ഞായറാഴ്ച 8-ന് ശീവേലി, 10.30-ന് ഉത്സവബലി, വൈകീട്ട് 6.30-ന് മാടയ്ക്കാപ്പള്ളി ബാലകൃഷ്ണണന്റെ സോപാനസംഗീതം, 7.30-ന് ഗോപിക വർമയുടെ സംഗീതക്കച്ചേരി.

8-ന് വൈകീട്ട് 6-ന് തിരുവാതിരകളി, 6.30-ന് ഭരതനാട്യം, രാത്രി 7.30-ന് ജെ. സുബ്രഹ്മണ്യത്തിന്റെ സംഗീതസദസ്സ്. 9-ന് വൈകീട്ട് 6-ന് തിരുവാതിരകളി, 7.30-ന് കമനി വർമയുടെ സംഗീതസദസ്സ്. 10-ന് വൈകീട്ട് 6.30-ന് മഞ്ഞപ്ര മോഹന്റെ ഭജനാമൃതം.

11-ന് മഹാശിവരാത്രി ആഘോഷം. പുലർച്ചെ 4-ന് രുദ്രാഭിഷേകം, 7-ന്‌ കൂട്ടവെടി, 8-ന് രാധ മഹാദേവന്റെ ശിവാഷ്ടപദി, 9.30-ന് കടവന്ത്ര രഞ്ജിത്തിന്റെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ ശീവേലി, വൈകീട്ട് 6-ന് കൂട്ടവെടി, 6.30-ന് ദീപാരാധന സമയത്ത് ഭജന, ശയനപ്രദക്ഷിണം, 7-ന് തിരുവാതിരകളി, 8-ന് ചിദംബരം നൃത്തവേദിയുടെ നൃത്ത-നൃത്യ-നാട്യ സ്വരൂപം, 10.30-ന് പഞ്ചാരിമേളത്തോടു കൂടി വിളക്കിനെഴുന്നള്ളിപ്പ്.

12-ന് വലിയവിളക്ക്‌ ആഘോഷം നടക്കും. രാവിലെ 8-ന് ശീവേലി, 10.30-ന് ഉത്സവബലി, വൈകീട്ട്. 6.30-ന് തായമ്പക, 7.30-ന് ദേവി വാസുദേവൻ, ശ്രീലക്ഷ്മി എന്നിവരുടെ വീണക്കച്ചേരി, 9.30-ന് വിളക്കിനെഴുന്നള്ളിപ്പ്.

13-നാണ് ഉത്സവ ആറാട്ട്. 8.30 മുതൽ ത്യാഗരാജ പഞ്ചരത്ന കീർത്തനാലാപനം, സംഗീതാർച്ചന, വൈകീട്ട് 4.30-ന് പെരുവനം പ്രകാശൻ മാരാരുടെ പ്രമാണത്തിൽ പഞ്ചാരിമേളത്തോടെ കാഴ്ചശീവേലി. രാത്രി 7.30-ന് ഉത്സവക്കൊടിയിറക്കും. തുടർന്ന് ആറാട്ടിനെഴുന്നള്ളിപ്പ്, റിലാക്സ് മ്യൂസിക് ബാൻഡിന്റെ ഭക്തിഗാനസുധ, ആറാട്ടുവിളക്ക്.