കൊച്ചി : നാവികസേനയുടെ മിസൈൽ ആൻഡ് ഗണ്ണറി സ്കൂൾ കമാൻഡിങ് ഓഫീസറായി ക്യാപ്റ്റൻ വി.ഇസഡ്. ജോബ് ചുമതലയേറ്റു. ഫോർട്ടുകൊച്ചി സ്റ്റേഷൻ കമാൻഡർകൂടിയാണ്. ഗണ്ണറി ആൻഡ് മിസൈൽ വാർഫെയർ സ്പെഷ്യലിസ്റ്റാണ് ക്യാപ്റ്റൻ ജോബ്. ഐ.എൻ.എസ്. സഹ്യാദ്രിയിലെ ആദ്യ എക്സിക്യുട്ടീവ് ഓഫീസറും ഐ.എൻ.എസ്. കുലിഷിലെ കമാൻഡിങ് ഓഫീസറുമായിരുന്നു. ഘടക് വാസല നാഷണൽ ഡിഫൻസ് അക്കാദമി, ഗോവ നാവിക വാർ കോളേജ് എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ് ആലപ്പുഴ സ്വദേശിയായ ജോബ്.