കൊച്ചി : ഇൻസ്റ്റിറ്റ്യുട്ട് ഓഫ് ചാർട്ടേഡ് അക്കൗണ്ടന്റ്സ് ഓഫ് ഇന്ത്യ (ഐ.സി.എ.ഐ.) എറണാകുളം ബ്രാഞ്ച് ഭാരവാഹികൾ ചുമതലയേറ്റു. കൊച്ചി സിറ്റി പോലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ചടങ്ങ് ഉദ്‌ഘാടനം ചെയ്തു. ജില്ലാ കളക്ടർ എസ്. സുഹാസ് മുഖ്യാതിഥിയായിരുന്നു.

എറണാകുളം ബ്രാഞ്ച് ചെയർമാൻ രഞ്ജിത്ത് ആർ. വാര്യർ, സെക്രട്ടറി ദീപ വർഗീസ്, മുൻ എസ്.ഐ.ആർ.സി. ചെയർമാൻ ജോമോൻ കെ. ജോർജ്, ബാബു എബ്രഹാം കള്ളിവയലിൽ, മുൻ ചെയർമാൻ റോയ് വർഗീസ്, പി.ആർ. ശ്രീനിവാസൻ, ‘സികാസ’ ചെയർമാൻ സലിം എന്നിവർ സംസാരിച്ചു.

ചാർട്ടേഡ് അക്കൗണ്ടന്റായി അംഗീകാരം ലഭിച്ച, ‘സ്പൈനൽ മസ്കുലാർ അട്രോഫി ടൈപ്പ് 2’ എന്ന അപൂർവ രോഗം ബാധിച്ച പ്രീതു ജയപ്രകാശിനെ ചടങ്ങിൽ ആദരിച്ചു.