പട്ടിമറ്റം : കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷൻ കോലഞ്ചേരി ഉപജില്ലാ സമ്മേളനം പട്ടിമറ്റത്തു നടത്തി. ജില്ലാ സെക്രട്ടറി സി.എസ്. സിദ്ദീഖ് ഉദ്ഘാടനം ചെയ്തു.

ബഹുസ്വരത രാഷ്ട്രനന്മയ്ക്ക് എന്ന സംസ്ഥാന സമ്മേളനപ്രമേയം യോഗത്തിൽ വിശദീകരിച്ചു. ഉപജില്ലാ പ്രസിഡന്റ് സി.എം. സൈനബ അധ്യക്ഷത വഹിച്ചു. സെക്രട്ടറി റജീന, അമീന ബീവി, ഷംല പട്ടിമറ്റം, സഫിയ മോറയ്ക്കാല എന്നിവർ പ്രസംഗിച്ചു. ഡിസംബർ 18 അന്താരാഷ്ട്ര അറബിക് ദിനാചരണത്തിന്റെ ഭാഗമായി കെ.എ.ടി.എഫ്. വിദ്യാലയങ്ങളിൽ സ്‌കൂൾതല വാരാചരണം സംഘടിപ്പിക്കാൻ തീരുമാനിച്ചു.

ഭാരവാഹികളായി സൈനബ വടവുകോട് (പ്രസിഡന്റ്), അമീന ബീവി (വൈസ് പ്രസി.), റജീന ടി.കെ. (ജനറൽ സെക്ര.), സഫിയ പി.എം. (വൈസ് പ്രസി.), ഷാഹിദ എ.എ. (ട്രഷറർ), ബുഷ്‌റ കുമ്മനോട് (വനിത വിങ് ചെയർപേഴ്‌സൺ), ഷംല എ.കെ. (കൺവീനർ), നദീറ എ.എ. (ജില്ലാ കൗൺസിലർ ) എന്നിവരെ തിരഞ്ഞെടുത്തു.