കൊച്ചി : മക്കളെ കേസിൽ കുടുക്കാതിരിക്കാൻ ഡൽഹി സ്വദേശികളായ അമ്മയോട് അഞ്ചു ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സംഭവുമായി ബന്ധപ്പെട്ട് ഹൈക്കോടതി സ്വമേധയ എടുത്ത ഹർജി അടുത്തയാഴ്ച പരിഗണിക്കാൻ മാറ്റി. രണ്ടു പെൺമക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തിയ അമ്മയോടാണ് ആൺമക്കളെ പീഡനക്കേസിൽ കുടുക്കാതിരിക്കാൻ അഞ്ചു ലക്ഷം രൂപ നോർത്ത് സ്റ്റേഷനിലെ എ.എസ്.ഐ. വിനോദ് കൃഷ്ണ ആവശ്യപ്പെട്ടെന്നാണ് പരാതി.

കോടതി ഇടപെട്ടതിനെ തുടർന്ന് പെൺകുട്ടികളെ കെയർഹോമിൽ നിന്ന് മാതാപിതാക്കളുടെ അടുത്തേക്ക്‌ വിടുകയും ആൺകുട്ടികൾക്ക് ജാമ്യം അനുവദിക്കുകയും ചെയ്തിരുന്നു. വിനോദ് കൃഷ്ണയെ സസ്പെൻഡ്‌ ചെയ്യുകയും ചെയ്തിരുന്നു.