അരയൻകാവ് : സി.പി.എം. ആമ്പല്ലൂർ ലോക്കൽ കമ്മിറ്റിയംഗവും ആദ്യകാല കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.പി. ശങ്കുണ്ണിയുടെ പതിനാലാമത് അനുസ്മരണ സമ്മേളനം അരയൻകാവ് വെളുത്താംകുന്നേൽ നടന്നു.

കലാ-കായിക-വിദ്യാഭ്യാസ രംഗത്ത് മികവ് തെളിയിച്ചവർക്ക് ആദരവും പ്രതിഭാ സംഗമവും നടന്നു. സി.പി.എം. കൂത്താട്ടുകുളം ഏരിയ സെക്രട്ടറി പി.ബി. രതീഷ് പരിപാടി ഉദ്ഘാടനം ചെയ്തു.

സംഘാടക സമിതി ചെയർമാൻ എം.കെ. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.

സി.പി.എം. ആമ്പല്ലൂർ ലോക്കൽ കമ്മിറ്റി സെക്രട്ടറി എൻ. കൃഷ്ണപ്രസാദ്, കൂത്താട്ടുകുളം ഏരിയ കമ്മിറ്റിയംഗം ടി.കെ. മോഹനൻ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.

കായികരംഗത്ത് പ്രതിഭ തെളിയിച്ച മുൻ എം.എൽ.എ എം.ജെ. ജേക്കബ്, അഫ്‌സൽ സലിം, അബ്‌ന, അഫ്രദ് നാസർ എന്നിവരെയും വിദ്യാഭ്യാസരംഗത്ത് മികച്ച വിജയം നേടിയ അഭിരാമി സതീഷ്‌കുമാർ, ഗൗതമി സതീശൻ, നന്ദന കെ.എ. എന്നിവരെയും അനുമോദിച്ചു. കെ.എം. രാജൻ, ഉമാദേവി സോമൻ എന്നിവർ പ്രസംഗിച്ചു.