വരാപ്പുഴ : ജില്ലാ പഞ്ചായത്ത് കടുങ്ങല്ലൂർ ഡിവിഷൻ യു.ഡി.എഫ്. സ്ഥാനാർഥിയുടെ പര്യടനത്തിന് തുടക്കമായി.

സ്ഥാനാർഥിയുടെ ചിഹ്നമായ ചെണ്ട കൊട്ടിയാണ് പര്യടനത്തിന് തുടക്കംകുറിച്ചത്. സ്ഥാനാർഥിയായ സേവി കുരിശുവീട്ടിലിന്റെ ചുമലിൽ തൂക്കിയിട്ട ചെണ്ട അറിയാവുന്ന താളത്തിൽ കൊട്ടി കെ.പി.സി.സി. സെക്രട്ടറി കൂടിയായ ബി.എ. അബ്ദുൾ മുത്തലിബ് പര്യടനം ഉദ്ഘാടനം ചെയ്തു. തുടർന്ന് സ്ഥാനാർഥിയും ചെണ്ടയിൽ ഒരുകൈ നോക്കി.

കടുങ്ങല്ലൂർ കണിയാംകുന്നിലാണ് പര്യനത്തിന്റെ ഉദ്ഘാടനച്ചടങ്ങ് നടന്നത്. ഡി.സി.സി. ജനറൽ സെക്രട്ടറി കെ.വി. പോൾ, കളമശ്ശേരി ബ്ലോക്ക് കോൺഗ്രസ്‌ പ്രസിഡന്റ് വി.കെ. ഷാനവാസ്, ജിൻഷാദ് ജിന്നാസ്, ബ്ലോക്ക് ഡിവിഷൻ സ്ഥാനാർഥി പി.കെ. സുരേഷ്ബാബു തുടങ്ങിയവർ പ്രസംഗിച്ചു.