കാക്കനാട് : ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിനുള്ള വോട്ടിങ് മെഷീനുകളിൽ പതിപ്പിക്കുന്ന ബാലറ്റ് ലേബലുകൾ, പോസ്റ്റൽ വോട്ടിനുള്ള ബാലറ്റ് പേപ്പറുകൾ എന്നിവ കളക്ടറേറ്റിൽ എത്തിച്ചു. ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഇവയുടെ പരിശോധന പൂർത്തിയാക്കി.

കാക്കനാട് ഗവ. പ്രസ്സിൽ അച്ചടിച്ച ഒരു ലക്ഷത്തോളം ബാലറ്റുകളാണ് 27 പെട്ടികളിൽ എത്തിച്ചത്. കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ബുധനാഴ്ച രാവിലെ തുടങ്ങിയ പരിശോധന രാത്രിയോടെയാണ് പൂർത്തിയാക്കിയത്. ബാലറ്റുകൾ അതത് ബ്ലോക്ക് റിട്ടേണിങ് ഓഫീസർമാർക്ക് കൈമാറും.