പറവൂർ : ഏഴിക്കര ഗ്രാമപ്പഞ്ചായത്തിൽ രണ്ട്‌ മുന്നണികളിലുമായി മുൻ പഞ്ചായത്ത് പ്രസിഡന്റായിരുന്ന മൂന്നുപേർ മത്സരരംഗത്ത്. പഞ്ചായത്തിൽ കഴിഞ്ഞ ഭരണസമിതിയിൽ പ്രസിഡന്റായിരുന്ന ഗീത പ്രതാപൻ (എൽ.ഡി.എഫ്.) ഗ്രാമപ്പഞ്ചായത്ത്‌ 10-ാം വാർഡിൽ മത്സരിക്കുന്നു. 2010-15-ൽ പ്രസിഡന്റായിരുന്ന സി.എം. രാജഗോപാൽ (കോൺ.) പറവൂർ ബ്ലോക്ക് പഞ്ചായത്ത് ഏഴിക്കര-ചാത്തനാട് ഡിവിഷനിൽ മത്സര രംഗത്തുണ്ട്. 2005-2010-ൽ പ്രസിഡന്റായിരുന്ന കെ.എൻ. വിനോദ് (സി.പി.എം.) ഗ്രാമപ്പഞ്ചായത്ത്‌ 1-ാം വാർഡിൽ മാറ്റുരയ്ക്കുന്നു.