അത്താണി : നിയമസഭ തല്ലിത്തകർത്ത കേസിൽ വിചാരണ നേരിടുന്ന മന്ത്രി ശിവൻകുട്ടി രാജി വെക്കണമെന്നാവശ്യപ്പെട്ട് നെടുമ്പാശ്ശേരി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അത്താണിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഡി.സി.സി. ജനറൽ സെക്രട്ടറി എം.ജെ. ജോമി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ടി.എ. ചന്ദ്രൻ അധ്യക്ഷനായി. പി.വൈ. എൽദോ, പി.എച്ച്. അസ്‌ലം, കെ.എ. വറീത്, പി.ജെ. ജോയി, എന്നിവർ പങ്കെടുത്തു.