കോലഞ്ചേരി : പൂത്തൃക്ക റബ്ബർ ഉത്പാദക സംഘത്തിലെ ഒരു വിഭാഗം തൊഴിലാളികൾ നടത്തിയ പ്രതിഷേധം റബ്ബർ കർഷകരുടെ അറിവോടെയല്ലെന്ന് ഭരണ സമിതി അംഗങ്ങൾ പത്രസമ്മേളനത്തിൽ പറഞ്ഞു.

31-ന് ലോക്‌ഡൗൺ നിയന്ത്രണങ്ങളുണ്ടായിരുന്നതിനാൽ അടച്ചിട്ടിരുന്ന സംഘത്തിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഒരു തൊഴിലാളിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധം കർഷകരുടെ അറിവോടെയല്ലെന്ന് ഭരണ സമിതി ചൂണ്ടിക്കാട്ടി. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പുത്തൻകുരിശ് പോലീസിൽ പരാതി നൽകി.

ശനി, ഞായർ ദിവസങ്ങളിൽ സംഘത്തിൽ പാലളവ്‌ ഉണ്ടായിരിക്കില്ലെന്ന് വെള്ളിയാഴ്ചതന്നെ അറിയിച്ചിരുന്നതാണ്.

കൂടാതെ, തൊഴിലാളികൾ കൊണ്ടുവന്ന പാൽ സംഘത്തിന്റെ അനുമതിയില്ലാതെ ബാരലുകളിൽ നിറച്ചതായും അവർ പറഞ്ഞു.

പത്രസമ്മേളനത്തിൽ സംഘം ഭാരവാഹികളായ എ.സി. ബോബൻ, എം.പി. വർഗീസ്, സുനിൽ ഡാനിയേൽ, എം.കെ. ജോയി എന്നിവർ സംബന്ധിച്ചു.