മുളന്തുരുത്തി : പെരുമ്പിള്ളിയിൽ യുവാവിനെ കുത്തിക്കൊന്ന സംഘത്തിൽ പിടിയിലാകാനുണ്ടായിരുന്ന നാലാമനെ പോലീസ് അറസ്റ്റ് ചെയ്തു. എരൂർ പാമ്പാടിത്താഴം കോളനിയിൽ പാമ്പാടിത്താഴം വീട്ടിൽ എം.എസ്. വിഷ്ണു (25) വിനെയാണ് പോലീസ് ഇടപ്പള്ളിയിൽ നിന്ന്‌ പിടികൂടിയത്.

ജൂലായ് 26-നാണ് പെരുമ്പിള്ളി സ്ഥാനാർത്ഥിമുക്കിൽ ഈച്ചരവേലിൽ മത്തായിയുടെ മകൻ ജോജിയെ (22) നാലംഗ സംഘം വീടാക്രമിച്ച്‌ കുത്തിക്കൊന്നത്. അക്രമത്തിൽ പങ്കെടുത്ത നാലുപേരിൽ മൂന്നുപേരെ പോലീസ് അറസ്റ്റു ചെയ്തിരുന്നു. ഇവർ റിമാൻഡിലാണ്.