പറവൂർ : പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി ‘പുനർജനി -പറവൂരിന് പുതുജീവൻ’ പദ്ധതിയിൽപ്പെടുത്തി പുതുതായി നിർമിച്ച രണ്ട്‌ വീടുകളുടെ താക്കോൽദാനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നിർവഹിച്ചു.

‘എം-ഫാർ ഗ്രൂപ്പ്’ ഡയറക്ടർ എം.എം. അബ്ദുൽ ബഷീർ, പ്രോജക്ട് മാനേജർ ജോസഫ് മരിയാദാസ്, അനിൽ ഏലിയാസ്, വസന്ത് ശിവാനന്ദൻ, പി.എസ്. രഞ്ജിത്ത്, ആന്റണി പടമാട്ടുമ്മൽ, ടി.എ. നവാസ്, പി.എ. ഷംസുദ്ദീൻ, സജയ് ജയൻ എന്നിവർ പ്രസംഗിച്ചു. പ്രളയാനന്തര പുനർനിർമാണ പ്രവർത്തനങ്ങളിൽ എം-ഫാർ ഗ്രൂപ്പ് നൽകിയ അഞ്ച്‌ വീടുകളുടെയും നിർമാണം പൂർത്തിയാക്കിയതായി പ്രതിപക്ഷ നേതാവ് അറിയിച്ചു.