പറവൂർ : കിഴക്കേപ്രം-പെരുവാരം റോഡിലെ പൗർണമി വളവിന് സമീപത്തെ വെള്ളക്കെട്ടിന് കാരണം പ്രദേശത്തെ കാനകളും തോടുകളും മൂടിയതുമൂലമെന്ന്. പ്രദേശത്തെ കാനകൾ തുറക്കുന്നതിന് നഗരസഭയുടെയും വാർഡ് കൗൺസിലർ വി.എ. പ്രഭാവതിയുടെയും ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിൽ പരിസരവാസികളുമായി പലതവണ ചർച്ച നടത്തിയെങ്കിലും ഫലം കണ്ടില്ല.
ഇവിടെ കാന നിർമിച്ച് വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായി രണ്ടുതവണയായി ഫണ്ട് അനുവദിച്ചു. എന്നാൽ, തർക്കത്തെ തുടർന്ന് നിർമാണം നടത്താൻ കഴിഞ്ഞില്ല. വർഷങ്ങൾക്ക് മുമ്പാണ് ഈഭാഗത്തെ തോടുകൾ മൂടിയത്.
ചിത്രാഞ്ജലി തിയേറ്റർ മുതൽ ഘണ്ടാകർണൻ വെളി വരെയുള്ള ഈ ഭാഗത്തെ റോഡുകൾ ഉൾപ്പെടുന്നിടത്ത് ബി.എം. ആൻഡ് ബി.സി. ടാറിങ് നടത്താനുള്ള നടപടി ഹൈബി ഈഡൻ എം.പി. മുഖാന്തിരം ആരംഭിച്ചിട്ടുണ്ടെന്ന് വി.എ. പ്രഭാവതി പറഞ്ഞു.