ഒക്കൽ : ഒക്കൽ ശ്രീനാരായണ ഹയർ സെക്കൻഡറി സ്‌കൂൾ വാർഷികാഘോഷം കുന്നത്തുനാട് എസ്.എൻ.ഡി.പി. യൂണിയൻ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ചെയർമാൻ കെ.കെ. കർണൻ ഉദ്ഘാടനം ചെയ്തു.

ഉന്നത വിജയം നേടിയവരെ സ്വർണമെഡൽ, ക്യാഷ് അവാർഡ് എന്നിവ നൽകി അനുമോദിച്ചു. സർവീസിൽ നിന്ന് വിരമിക്കുന്ന അധ്യാപിക ജിജിയ്ക്ക് യാത്രയയപ്പ് നൽകി.

സ്‌കൂൾ മാനേജർ ടി.ടി. സാബു അധ്യക്ഷത വഹിച്ചു. എസ്.എൻ.ഡി.പി. ശാഖാ പ്രസിഡന്റ് എം.പി. സദാനന്ദൻ, പി.ടി.എ. പ്രസിഡന്റ് പി.ഐ. നാദിർഷ, പഞ്ചായത്തംഗം അമൃത സജിൻ, പി.ടി.എ. വൈസ്. പ്രസിഡന്റ് പി.വി. സിജു, പ്രിൻസിപ്പൽ എൻ.വി. ബാബുരാജൻ, പ്രധാനാധ്യാപിക സിനി പീതൻ എന്നിവർ പ്രസംഗിച്ചു.