പറവൂർ : മൂത്തകുന്നം എസ്.എൻ.എം. ട്രെയിനിങ് കോളേജിൽ അധ്യാപക വിദ്യാർഥികൾക്കായി നടന്നുവന്ന പഞ്ചദിന ക്യാമ്പ് സമാപിച്ചു.

പറവൂർ ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിലെ ഉദ്യോഗസ്ഥർ ‘ഒരു വിളിക്കപ്പുറം’ എന്ന പരിപാടിയിൽ സേനയുടെ രക്ഷാപ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. സമാപന സമ്മേളനം കോളേജ് മാനേജർ എം.ആർ. ബോസ് ഉദ്ഘാടനം ചെയ്തു.

പ്രിൻസിപ്പൽ ആശ അധ്യക്ഷത വഹിച്ചു. സാന്ത്വന പരിചരണ വിഭാഗത്തിലേക്കുള്ള സാമഗ്രി വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എസ്. സനീഷ് നിർവഹിച്ചു.

കെ. അഭിജിത്ത്, ഡോ. പി.എസ്. ബിസ്‌നി, ഡോ. കെ.ആർ. സീജ, ഡോ. എ.ബി. ലയ എന്നിവർ പ്രസംഗിച്ചു.