പറവൂർ : മാല്യങ്കര എസ്.എൻ.എം. പോളിടെക്‌നിക് കോളേജിൽ വിവിധ തസ്തികകളിലെ ഒഴിവുകളിൽ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ 4-ന് രാവിലെ 10-ന് നടക്കും.

സിവിൽ എൻജിനീയറിങ് വിഭാഗത്തിൽ എച്ച്.ഒ.ഡി. സിവിൽ മെക്കാനിക്കൽ, ഓട്ടോ മൊബൈൽ വിഭാഗങ്ങളിൽ ലക്ചറർ, വർക്‌ഷോപ്പ് ഇൻസ്ട്രക്ടർ, ഡെമോസ്‌ട്രേറ്റർ (സിവിൽ), ട്രേഡ് ഇൻസ്പെക്ടർ ഇൻ മെക്കാനിക്കൽ, ഇലക്‌ട്രോണിക്സ്, ഇലക്‌ട്രിക്കൽ സിസ്റ്റം അഡ്മിനിസ്‌ട്രേറ്റർ, ക്ലാർക്ക്, സ്വീപ്പർ, വാച്ച്മാൻ എന്നീ തസ്‌കകളിലാണ് ഒഴിവ്.

സർവീസിൽ നിന്ന്‌ വിരമിച്ചവർക്കും കൂടിക്കാഴ്ചയിൽ പങ്കെടുക്കാം. താത്‌പര്യമുള്ളവർ സർട്ടിഫിക്കറ്റുകൾ സഹിതം എൻജിനീയറിങ് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.