വാഴക്കുളം : രാജ്യത്തെ പൊതുമേഖല സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക് വിൽക്കുന്ന കേന്ദ്ര നിലപാടിൻ്റെ തുടർച്ചയാണ് പുതിയ കാർഷിക നിയമവുമെന്ന് എ.ഐ.എസ്. എഫ്. കാർഷിക മേഖലയെ കോർപ്പറേറ്റുകൾക്ക് തീറെഴുതുന്ന നടപടിയിൽ നിന്നും കേന്ദ്രം പിന്മാറണമെന്നും എ.ഐ. എസ്.എഫ് ആവോലി ലോക്കൽ കൺവെൻഷൻ ആവശ്യപ്പെട്ടു.

എ.ഐ.എസ് .എഫ് ലോക്കൽ പ്രസിഡൻ്റ് അദ്നാൻ അബ്ബാസ് അധ്യക്ഷത വഹിച്ചു. എ.ഐ. എസ് .എഫ് സംസ്ഥാന കമ്മിറ്റി അംഗം എ.എ സഹദ് കൺവെൻഷൻ ഉദ്ഘാടനം നിർവഹിച്ചു.

സി.പി.ഐ ആവോലി ലോക്കൽ സെക്രട്ടറി ജോർജ് മുണ്ടക്കൻ, എൽ.ഡി. എഫ് ആവോലി ലോക്കൽ കൺവീനർ കെ.ഇ മജീദ്, സി.പി.ഐ മണ്ഡലം കമ്മിറ്റി അംഗം കെ. ഇ ഷാജി, എ.ഐ.വൈ.എഫ് മണ്ഡലം സെക്രട്ടറി കെ.ബി നിസാർ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ : അദ്നാൻ അബ്ബാസ് (പ്രസിഡൻ്റ്), ഫവാസ് (വൈസ് പ്രസിഡൻ്റ്) , സക്ലൈൻ (സെക്രട്ടറി), റാസി (ജോയിൻ്റ് സെക്രട്ടറി).