കൊച്ചി : കേരള ഫിഷറീസ് സമുദ്രപഠന സർവകലാശാലയിൽ (കുഫോസ്) ശാസ്താംകോട്ട കായലിലെ കരിമീനിനെ കുറിച്ച് പഠിക്കുന്ന ഗവേഷണ പദ്ധതിയിൽ ഫീൽഡ് അസിസ്റ്റന്റിന്റെ താത്‌കാലിക ഒഴിവിലേക്കുള്ള വാക്‌ ഇൻ ഇന്റർവ്യൂ 17-ന് നടത്തും. വി.എച്ച്.എസ്.സി. ഫിഷറീസോ പ്ലസ് ടു ബയോ സയൻസോ 50 ശതമാനം മാർക്കോടെ വിജയിച്ചവർക്ക് അപേക്ഷിക്കാം. കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ളവർക്ക് മുൻഗണന. അഭിമുഖത്തിന് രേഖകൾ സഹിതം 17-ന് രാവിലെ 10-ന് എറണാകുളം പനങ്ങാടുള്ള കുഫോസ് ആസ്ഥാനത്ത് എത്തണം.