തോപ്പുംപടി : കടൽകയറ്റ പ്രശ്‌നത്തിന് പരിഹാരം ആവശ്യപ്പെട്ട് സമരംചെയ്യുന്ന ചെല്ലാനം കൊച്ചി ജനകീയ വേദി പ്രവർത്തകർ ജലസേചനവകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിവേദനം നൽകി. പ്രശ്‌നത്തിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് മാനാശ്ശേരി നോർത്ത് യൂണിറ്റിന്റെ നേതൃത്വത്തിലാണ് ആയിരത്തിലധികംപേർ ഒപ്പിട്ട നിവേദനം സമർപ്പിച്ചത്.

344 കോടിരൂപയുടെ നിർദിഷ്ട പദ്ധതി യുദ്ധകാലാടിസ്ഥാനത്തിൽ പൂർത്തിയാക്കുക, ചെറിയകടവ് മുതൽ സൗദി ബീച്ച്റോഡ് വരെയുള്ള പ്രദേശങ്ങളെയും പദ്ധതിക്കൊപ്പം പരിഗണിക്കുക, കൊച്ചിൻ പോർട്ട് ഡ്രഡ്ജ് ചെയ്ത് പുറംകടലിൽ കളയുന്ന എക്കൽ ചെല്ലാനം മുതൽ സൗദി വരെയുള്ള തീരക്കടലിൽ നിക്ഷേപിക്കുക, ജിയോ ട്യൂബ് പദ്ധതിയിലെ ശേഷിക്കുന്ന 121 ജിയോ ട്യൂബുകൾ ഉപയോഗിച്ച് 30 പുലിമുട്ടുകൾ ഉടൻ നിർമിക്കുക എന്നീ ആവശ്യങ്ങളാണ് ജനകീയസമിതി ഉന്നയിക്കുന്നത്.

ഭാരവാഹികളായ വി.ടി. സെബാസ്റ്റ്യൻ, സുജാഭാരതി, മർക്കോസ് സ്റ്റാൻലി, പ്രിൻസ് അത്തിപ്പൊഴി, സേവ്യർ ഇളയേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്. പുനർനിർമിക്കുക, ഓഖി സമയത്ത് പ്രഖ്യാപിച്ച ജിയോ ട്യൂബ് പദ്ധതിയിലെ ശേഷിക്കുന്ന 121 ജിയോ ട്യൂബുകൾ ഉപയോഗിച്ച് 100 മീറ്റർ വീതം നീളമുള്ള 30 പുലിമുട്ടുകൾ ഉടൻ നിർമിക്കുക എന്നീ 4 ആവശ്യങ്ങൾ ഉന്നയിച്ചാണ് നിവേദനം നൽകിയത്.

ജനകീയവേദി ഭാരവാഹികളായ വി.ടി. സെബാസ്റ്റ്യൻ, സുജാഭാരതി, മർക്കോസ് സ്റ്റാൻലി, പ്രിൻസ് അത്തിപ്പൊഴി, സേവ്യർ ഇളയേടത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് മന്ത്രിയെ കണ്ടത്.