ഫോർട്ടുകൊച്ചി : ഫോർട്ടുകൊച്ചി കടപ്പുറം സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മഹാത്മാ സാംസ്‌കാരിക വേദിയുടെ നേതൃത്വത്തിൽ കടപ്പുറത്ത് മനുഷ്യച്ചങ്ങല തീർത്തു.

സമരം എം.എം. സലിം ഉദ്ഘാടനം ചെയ്തു. ഷമീർ വളവത്ത് അധ്യക്ഷത വഹിച്ചു. റഫീഖ് ഉസ്മാൻ സേട്ട്, അസീസ് ഇസാഖ് സേട്ട്, കെ.ബി. ജബ്ബാർ, ആന്റണി ആൻസിൽ, സുജിത് മോഹൻ, ഇ.എ. ഹാരിസ്, രഞ്ജിത്ത് കല്ലറയ്ക്കൽ, റിനീഷ് നവാസ് തുടങ്ങിയവർ സംസാരിച്ചു.