ആലുവ : ആലുവ രാജഗിരി ആശുപത്രിയുടെ മുന്നിലെ റോഡരികിൽ നിർത്തിയിട്ടിരുന്ന ആംബുലൻസിന്റെ ചില്ല് തകർത്ത നിലയിൽ.

കീഴ്മാട് സ്വദേശി ഡെയ്‌സൺ തോമസിന്റെ 'ദയ' ആംബുലൻസിന്റെ ചില്ലാണ് ശനിയാഴ്ച രാത്രി 11.45-ന് ബൈക്കിലെത്തിയ ആൾ കല്ലെറിഞ്ഞ് തകർത്തത്. ഈ സമയം ആംബുലൻസിന് സമീപം ആരുമുണ്ടായിരുന്നില്ല. ശബ്ദം കേട്ട് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാർ എത്തിയപ്പോഴേക്കും കല്ലെറിഞ്ഞയാൾ വാഹനവുമായി കടന്നുകളഞ്ഞു. എടത്തല പോലീസിൽ പരാതി നൽകിയിട്ടുണ്ട്. സമീപത്തെ സി.സി. ടി.വി. ക്യാമറ ദൃശ്യങ്ങൾ ശേഖരിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.