ചേരാനല്ലൂർ : സർവീസ് സഹകരണ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2020 - 21 വർഷത്തെ എസ്.എസ്.എൽ.സി., പ്ലസ് ടു, ഐ.സി.എസ്.ഇ.,സി.ബി. എസ്.ഇ., വി.എച്ച്.എസ്.ഇ. പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് കരസ്ഥമാക്കിയവരിൽ നിന്നും കാഷ് അവാർഡ് നൽകുന്നതിന് അപേക്ഷ ക്ഷണിക്കുന്നു. അപേക്ഷകൾ വെള്ളിയാഴ്ച അഞ്ചിനു മുൻപായി ബാങ്ക് ഓഫീസിൽ നൽകണമെന്ന് പ്രസിഡന്റ്‌ പി.വൈ. പൗലോസും സെക്രട്ടറി കെ.സി. സൗമ്യയും അറിയിച്ചു.