അമ്പലമേട് : ഓൺലൈൻ പഠനത്തിനായി പത്തനംതിട്ട ജില്ലയിലെ കുരുമ്പൻമൂഴി, ളാഹ എന്നീ പ്രദേശങ്ങളിലെ പട്ടികവർഗ വിദ്യാർത്ഥികൾക്ക് സ്മാർട്ട് ഫോണുകൾ നൽകി.ഫെഡറേഷൻ ഓഫ് സെൻട്രൽ ഗവ. എസ്.സി-എസ്.ടി. എംപ്ലോയീസ് ബി.പി.സി.എൽ.-കൊച്ചി റിഫൈനറി യൂണിറ്റാണ് 30 സ്മാർട്ട്ഫോണുകൾ നൽകിയത്. റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്് കെ.എസ്. ഗോപി ഇവ ഏറ്റുവാങ്ങി. ആദിവാസി ഐക്യവേദി പ്രസിഡൻറ്് ഉത്തമൻ ളാഹ അദ്ധ്യക്ഷനായി.

ഫെഡറേഷൻ സെക്രട്ടറി ടി.എസ്. മനോജ്കുമാർ, വൈസ് പ്രസിഡൻറ്് എൻ.കെ. രജുകുമാർ, ഫോറസ്റ്റ് ഓഫീസർ പി. അനിൽകുമാർ, ളാഹ വനം സംരക്ഷണ സമിതി പ്രസിഡൻറ്്‌ ശശികല, എം.എം. തങ്കപ്പൻ എന്നിവർ സംസാരിച്ചു. എക്സിക്യുട്ടീവ് അംഗങ്ങളായ കെ.ഡി. രാജേഷ്, ശ്രീരാജ് എം.കെ. രാജീവ് രാജപ്പൻ, എ.കെ. അജികുമാർ എന്നിവർ നേതൃത്വം നൽകി.