കുറുപ്പംപടി : പഴയ മൂവാറ്റുപുഴ റോഡരികിൽ ചീഞ്ഞ മത്സ്യം തള്ളിയ സംഭവത്തിൽ പോലീസ് കേസെടുത്തു.

രായമംഗലം മുറത്തോടിന് സമീപമുള്ള ഇറക്കത്തിലാണ് കേടുവന്ന മത്സ്യം തള്ളിയിരിക്കുന്നത്. മത്സ്യക്കച്ചവടക്കാരാണ് ഇതിനു പിന്നിലെന്നാണ് സൂചന. ചെരിഞ്ഞ പ്രദേശമായതിനാൽ ചീഞ്ഞ മത്സ്യം മഴയിൽഒഴുകി താഴെയുള്ള തോട്ടിലെ വെള്ളത്തിൽ കലരാനിടയുള്ളത് ആരോഗ്യവകുപ്പ് ഗൗരവത്തിലെടുത്തിട്ടുണ്ട്.

പുല്ലുവഴി ജയകേരളം റസി. അസോ. ഭാരവാഹികളുടെ പരാതിയെ തുടർന്നാണ് പോലീസ് സ്ഥലത്തെത്തി കേസെടുത്തത്