പറവൂർ : കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ ഗുരുസ്പർശം പദ്ധതിയുടെ ഭാഗമായി എളന്തിക്കര പ്രേഷിതാരം ബാലഭവനും ഗവ. എൽ.പി. സ്കൂളിനും പഠനോപകരണങ്ങൾ വിതരണം ചെയ്തു. മുൻ എം.പി. കെ.പി. ധനപാലൻ വിതരണോദ്ഘാടനം നിർവഹിച്ചു. ഉപജില്ലാ പ്രസിഡന്റ് സിമ്പിൾ പി. ജോസഫ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പി.വി. ലാജു, ഡി.സി.സി. സെക്രട്ടറി എം.ടി. ജയൻ, മദർ സുപ്പീരിയർ സിസ്റ്റർ ജെയ്‌സി, രഞ്ജിത്ത് മാത്യു എന്നിവർ പ്രസംഗിച്ചു.