ചെറായി : മാതൃഭൂമി മധുരം മലയാളം പദ്ധതി പള്ളിപ്പുറം എസ്.എസ്. അരയ സ്‌കൂളിൽ തുടങ്ങി. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്‌കൂളിൽ നടന്ന ചടങ്ങിൽ ഒ.ബി.സി. മോർച്ച ജില്ലാ പ്രസിഡന്റ് കെ.കെ. വേലായുധൻ വിദ്യാർഥികൾക്ക് പത്രം നൽകി ഉദ്ഘാടനം ചെയ്തു. പ്രധാന അധ്യാപകൻ പി.സി. സുധീഷ് അധ്യക്ഷത വഹിച്ചു. മാതൃഭൂമി സീനിയർ സർക്കുലേഷൻ മാനേജർ എൻ.എ. ശ്രീജിത്ത് പ്രസംഗിച്ചു.