അരൂർ : പൊക്കാളി നിലങ്ങളിൽ സർക്കാർ പ്രഖ്യാപിച്ച ‘ഒരു നെല്ലും ഒരു മീനും’ എന്ന നയം കർശനമായി നടപ്പാക്കണമെന്നാവശ്യപ്പെട്ട് പൊക്കാളി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ എഴുപുന്ന പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ച് നടത്തി. നെൽകൃഷി നടത്താത്ത പാടശേഖരങ്ങളിൽ മത്സ്യകൃഷിക്ക് അനുവാദം നൽകരുത് എന്ന ജില്ലാ കളക്ടറുടെ ഉത്തരവ് നടപ്പാക്കുക, ഓരുമുട്ടുകൾ യഥാസമയം സ്ഥാപിക്കുക, മത്സ്യകൃഷിക്കായി അമിതമായി വെള്ളം കെട്ടിനിർത്തുന്നത് തടയുക എന്നീ ആവശ്യങ്ങളടങ്ങിയ നിവേദനവും സമർപ്പിച്ചു.

അഡ്വ. ബി.കെ. രാജഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രൊഫ. ഫ്രാൻസിസ് കളത്തുങ്കൽ അധ്യക്ഷത വഹിച്ചു. ഫാ. പയസ് പഴേരിക്കൽ, ബാബു പള്ളിപ്പറമ്പിൽ, സിസ്റ്റർ പ്രമീള മാത്യു, കെ. പ്രതാപൻ, കെ.ആർ. ജോണി, കെ.കെ. വിക്രമൻ, കെ.ആർ. തോമസ്, സി.വി. അനിൽകുമാർ, ആനന്ദൻ എന്നിവർ പ്രസംഗിച്ചു.