ഫോർട്ടുകൊച്ചി : ഫോർട്ടുകൊച്ചി താലൂക്ക് ആശുപത്രിയിൽ മൺചിരാതുകൾ തെളിച്ച് എയ്ഡ്‌സ് ദിനാചരണ പരിപാടിക്ക് തുടക്കംകുറിച്ചു. താലൂക്ക് ആശുപത്രി, റോട്ടറി ക്ലബ്ബ് ഓഫ് കൊച്ചിൻ ലാൻഡ് എൻഡ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി. മെഡിക്കൽ ഓഫീസർ ഡോ. അദീന മരിയ, ഐ.സി.ടി.സി. കൗൺസിലർ നിഖിലാ ഡിവേഗ, ഷേർലി പോൾ, പി.എ. സ്റ്റാൻലി തുടങ്ങിയവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ ആശുപത്രിയിൽ സൂപ്രണ്ട് ഡോ. സി. സുമയുടെ നേതൃത്വത്തിൽ എയ്ഡ്‌സ് ദിന പ്രതിജ്ഞ നടക്കും.