പള്ളുരുത്തി : സി.പി.ഐ. നേതാവും എ.ഐ.ടി.യു.സി. മേഖലാ പ്രസിഡന്റുമായിരുന്ന എം.ജെ. കൃഷ്ണന്റെ ചരമവാർഷികത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനം പി.വി. ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു. കെ. സുരേഷ് അധ്യക്ഷത വഹിച്ചു. എൻ.ഇ. അലക്സാണ്ടർ അനുസ്മരണ പ്രഭാഷണം നടത്തി. കെ.പി. മണിലാൽ, കെ.പി. മനോജ്, പി.എസ്. രജനി തുടങ്ങിയവർ സംസാരിച്ചു.