പാലക്കുഴ: പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് ഉപ്പുകണ്ടം ഡിവിഷനിലെ വിദ്യാർത്ഥികൾക്ക് ഓൺലൈൻ പഠനത്തിന് ടാബ് വിതരണം ചെയ്തു. ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് നൽകുന്ന ടാബ് വിതരണ പദ്ധതിയുടെ ഡിവിഷൻ തല ഉദ്ഘാടനം എഴുത്തുകാരൻ എം.കെ. ഹരികുമാർ നിർവഹിച്ചു. തിരുമാറാടി പഞ്ചായത്തിലെ 6, 7 വാർഡുകളിലെ വിദ്യാർത്ഥികൾക്ക് കെ.പി.സി.സി. ജനറൽ സെക്രട്ടറി ജയ്സൺ ജോസഫ്, പാലക്കുഴ പഞ്ചായത്ത് പതിനൊന്നാം വാർഡിൽ കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് ജയ്സൺ ജോർജ് എന്നിവർ ടാബുകൾ വിതരണം ചെയ്തു.