പെരുമ്പാവൂർ: മാറമ്പള്ളി എം.ഇ.എസ്. കോളേജിലെ വിമെൻ സെല്ലിന്റെ നേതൃത്വത്തിൽ 'സേ നോ ആൻഡ് സ്റ്റോപ്പ് സെക്ഷ്വൽ ഹരാസ്‌മെന്റ്' എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച വെബിനാർ കൊച്ചിൻ പോർട്ട് ട്രസ്റ്റ് ചെയർപേഴ്‌സൺ ഡോ. എം. ബീന ഉദ്ഘാടനം ചെയ്തു. ശ്രീകല ശിവജി ക്ലാസെടുത്തു. പ്രിൻസിപ്പൽ ഡോ. മൻസുർ അലി പി.പി. അധ്യക്ഷത വഹിച്ചു. ഡോ. മിനി കെ. പോൾ, നിസാമോൾ അബ്ദുൽ ഖാദർ, മെറിൻ, നസ്‌ന നാസർ എന്നിവർ നേതൃത്വം നൽകി.