കുട്ടംപുഴ: ബാംബു കോർപ്പറേഷന്റെ കീഴിൽ പണിയെടുക്കുന്ന ഈറ്റവെട്ട്, ലോഡിങ്-നെയ്ത്ത്‌തൊഴിലാളികൾക്ക് സഹായമെത്തിക്കണമെന്ന് ബാംബു കോർപ്പറേഷൻ വർക്കേഴ്‌സ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി.) ആവശ്യപ്പെട്ടു.

ഈ മേഖലയിൽ പണിയെടുക്കുന്നവരിൽ കൂടുതലും ആദിവാസികളാണ്. കോവിഡ്മൂലം തൊഴിലും വരുമാനവും നിലച്ചിട്ട് മാസങ്ങളായി തൊഴിലാളികളുടെ കുടുംബങ്ങൾ ദുരതത്തിലാണ്.

ഈറ്റവെട്ട് പുനരാരംഭിക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. സർക്കാരോ, ബാംബു കോർപ്പറേഷനോ തൊഴിലാളികളെ തിരിഞ്ഞുനോക്കുന്നില്ല. തൊഴിലാളികൾക്ക് അർഹതപ്പെട്ട ഡി.എ. അഞ്ച്വർഷമായി കുടിശ്ശികയാണ്.

ബാംബു കോർപ്പറേഷന്റെ മനുഷ്യത്വരഹിതമായ നിലപാടുതിരുത്തി തൊഴിലാളികളുടെ ആനുകൂല്യങ്ങൾ അടിയന്തരമായി വിതരണം ചെയ്യണം. സി.ജെ. എൽദോസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ബേബി മൂലയിൽ, പി.വി.പ്രകാശ്, വർഗീസ്‌കുട്ടി തൊണ്ടുങ്കൽ, ലൂക്കാച്ചൻ എളംബ്ലാശ്ശേരി, രാജു മണി മേട്‌നാപാറ, മേരി പ്രകാശ് എന്നിവർ സംസാരിച്ചു.