narayanan v
നാരായണന്‍ വി.

കൊച്ചി: എറണാകുളം ജില്ലാ ബേസ്ബോള്‍ അസോസിയേഷന്റെ പ്രസിഡന്റ് ആയി നാരായണന്‍ വി.യെ തിരഞ്ഞെടുത്തു. നിലവിലെ പ്രസിഡന്റ് അഡ്വ. ജാജു ബാബു സംസ്ഥാന പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെ തുടര്‍ന്നാണ് തിരഞ്ഞെടുപ്പ് നടന്നത്. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രതിനിധിയായി റാണാ ജോസ് തളിയത്തിനെയും തിരഞ്ഞെടുത്തു.
 
രാമവര്‍മ ക്ലബ്ബില്‍ നടന്ന സ്‌പെഷ്യല്‍ ജനറല്‍ ബോഡി യോഗത്തില്‍ എറണാകുളം ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ്  അഡ്വ. പി.വി. ശ്രീനിജിന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലില്‍ നിന്നുള്ള തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ സക്കറിയ കട്ടിക്കാരന്‍, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗം ഷാഹുല്‍ ഹമീദ് കെ.എം. തുടങ്ങിയവര്‍ പങ്കെടുത്തു. 

സംസ്ഥാന ബേസ്ബോള്‍ അസോസിയേഷന്‍ പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത അഡ്വ. ജാജു ബാബുവിനേയും സംസ്ഥാന ജോയിന്റ്‌ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജില്ലാ സെക്രട്ടറി സോണിമോള്‍ ടി.പി.യേയും ഉപഹാരങ്ങള്‍ നല്‍കി ആദരിച്ചു. 

content highlights: narayanan v elected as ernakulam district baseball assosiation president