‘‘സ്കൂളിൽ  നമ്മൾ പഠിച്ചിട്ടില്ലേ കായൽ സംരക്ഷണത്തെക്കുറിച്ചോക്കെ ...... ഇൗ കായലിന് എന്തോ പറ്റണത് കൊണ്ടാണ് ഇൗ ഫ്ളാറ്റൊക്കെ അവര് പൊളിച്ച് കളയണത്...’’മരട് - നെട്ടൂർ പുഴയക്ക് സമീപം കൈതമനക്കരയിലാണ് പരിസ്ഥിതി സംരക്ഷണം ചർച്ചയായത്.അഞ്ചാം ക്ളാസുകാരി വൈഷ്ണവിയും അഞ്ച് കൂട്ടുകാരികളുമാണ് സംഘത്തിൽ.പ്രഭാത ഭക്ഷണം പാതിവഴിയിൽ അവസാനിപ്പിച്ച് കായൽക്കരയിലേക്ക് ഓരോട്ടമായിരുന്നു ഞങ്ങളെന്ന് കൂട്ടിക്കൂട്ടം പറയുന്നു.മരടിലെ ജെയ്ൻ കോറൽ കോവ് ഫ്ളാറ്റിന് സമീപത്ത് താമസിക്കുന്നവരാണ് ഇവർ .അപർണ, വർഷ ,ആസിമ, അഖില , ഷഫ്ന എന്നിവരാണ് സംഘത്തിലുള്ളത്.ഇരുന്നൂറ് മീറ്റർ ചുറ്റളവിലായതിനാൽ രാവിലെ എട്ട് മണിയോടെ വീടൊഴിയാൻ ആവശ്യപ്പെട്ട് പോലീസുകാർ എത്തി.അപ്പോൾ ഭക്ഷണം കഴിക്കുകയായിരുന്നു.മുഴുവൻ കഴിച്ചിട്ട് ഇറങ്ങിയാൽ മതിയെന്ന് പോലീസുകാർ പറഞ്ഞെങ്കിലും ഒരു കാരണം കിട്ടിയ സന്തോഷത്തിൽ കുട്ടികൾ ഇറങ്ങിയോടിയെന്ന് അമ്മമാർ പറയുന്നു.

ഇനി അങ്ങോട്ട് നോക്കുമ്പോ സങ്കടം വരും 

വെയിൽ മൂക്കും മുമ്പേ മുന്നിൽ പോയി നിന്നാലേ  നന്നായി കാണാൻ പറ്റൂ.ഫ്‌ളാറ്റ് വീഴുന്നത് തൊട്ടടുത്ത് നിന്ന് ആദ്യം കാണണമെന്നതാണ് കുട്ടികളുടെ ആവശ്യം.ശനിയാഴ്ച രണ്ട് ഫ്ളാറ്റുകൾ പൊളിക്കുന്നത്  ടി. വിയിലെ കാണാൻ കഴിഞ്ഞുള്ളുവെന്ന് അൽപ്പം സങ്കടത്തോടെ  എഴാം ക്ളാസുകാരി അപർണ പറയുന്നു.ഇത്ര വലിയ കെട്ടിടം തകരുന്നത് കണ്ട് അത്ഭുതപ്പെട്ടുപോയി.
സത്യം പറഞ്ഞാൽ ഞായറാഴ്ച രാവിലെയാകാൻ കാത്തിരിക്കുകയായിരുന്നുവെന്ന് അപർണ്ണ.ഇനി നേരിട്ട് കാണാമല്ലേ എന്ന് ആവേശം വാക്കുകളിൽ നിറഞ്ഞു.ടി. വിയിൽ കണ്ടിട്ട് എങ്ങനെയുണ്ടായിരുന്നു എന്ന ചോദ്യത്തിന് സംഭവം പൊള്യാട്ടാ ...മരട് വെടിക്കെട്ടു പോലെ തന്നെ രസമുണ്ടായിരുന്നുവെന്ന് കുട്ടികളുടെ മറുപടി.പിന്നെ ഒരു നിമിഷം ആലോചിട്ടിട്ട് വൈഷ്ണവി പറഞ്ഞു.ഫ്ലാറ്റ് വീഴുന്നത് കാണാൻ രസമുണ്ടെന്ന് മാത്രമേയുള്ളു.ഇനി അങ്ങോട്ട് നോക്കുമ്പോ ശരിക്കും സങ്കടം വരും.

പൊടിയിൽ പകച്ചോട്ടം

10.30 ന് ആദ്യ സൈറൺ മുഴങ്ങും വരെ കളിചിരികളുമായ മാധ്യമസംഘത്തിെൻെറ ക്യാമറയൊക്കെ കണ്ട് രംഗം ആസ്വദിച്ച് നിന്നു കുട്ടികൾ. .സൈറൺ മുഴങ്ങിയതോടെ പലരും തിരിഞ്ഞ് അമ്മമാർ അവിടെത്തന്നെയില്ലേ എന്ന് നോക്കുന്നുണ്ടായിരുന്നു.11 മണിക്ക് മൂന്നാമത്തെ സൈറൺ മുഴങ്ങിയതോടെ കുഞ്ഞു മുഖങ്ങളിൽ ആശങ്കയും ആകാംക്ഷും നിറഞ്ഞു.കെട്ടിടം നിലം പതിച്ചതോട് ആർപ്പുവിളികൾ ഉയർത്തിയവർ പൊടി പടർന്നതോടെ ചിതറിയോടി.കാറ്റിൻെറ ഗതി അവർ നിന്നിരുന്ന ഇടത്തേക്കായതിനാൽ നിമിഷങ്ങൾ കൊണ്ട് അന്തരീക്ഷം മൂടി .പരസ്പരം കാണാതായി കാഴ്ച മറഞ്ഞു

ഞങ്ങൾക്ക്  അസുഖം വരുമോ

പൊടി ചെറുതായി അടങ്ങിയതോടെ സംഘം വീണ്ടു ആവേശത്തോടെ ഒത്തു ചേർന്നു.എനിക്ക് പേടിയില്ലായിരുന്നു ഇവളാണ് പേടിച്ചതെന്ന് പരസ്പരം കളിയാക്കിത്തുടങ്ങി.
ഇൗ അവശിഷ്ടം ഇനി എന്ത് ചെയ്യും എല്ലാവരും പറയുന്നു  പൊടി കുഴപ്പമാണെന്ന ് ഞങ്ങൾക്ക് വല്ല അസുഖവും വരുമോ ,പുഴയിൽ മീൻ പിടിത്തമാണ്  അച്ഛന് ജോലി .കൂട്ടത്തിൽ മുതിർന്ന പെൺകുട്ടി പറഞ്ഞു .മിക്കവരും പറയുന്നു സ്‌ഫോടനത്തിന് ശേഷം മീനൊക്കെ കുറയുമെന്ന്.മറ്റ് കുട്ടികളും ആശങ്ക മറച്ചു വെക്കുന്നില്ല പുസ്തകങ്ങളും കളിപ്പാട്ടങ്ങളും പൊതിഞ്ഞ് വെച്ചിട്ടുണ്ട്  വീട് മൊത്തം പൊടിയാകുമോ എന്നാണ് പേടി'.
ജെയ്ൻ കോറൽ കോവ് ഫ്‌ളാറ്റിന് ഇരുന്നൂറ് മീറ്റർ അകലെയുള്ള കുടുംബങ്ങളാണ് മരട് നെട്ടൂർ പുഴയത് സമീപം കൈതമന ക്കരയിൽ ഫ്‌ളാറ്റ് പൊളിക്കുന്നത് കാണാൻ എത്തിയത്.