വില്പനയിൽ തരംഗമായി മാറിയ ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത’ എന്ന നോവലിന്റെ വിശേഷങ്ങൾ വായനക്കാരുമായി പങ്കുവെയ്ക്കാൻ രചയിതാവ് ആർ. രാജശ്രീ കലൂർ കടവന്ത്ര റോഡിലുള്ള മാതൃഭൂമി ബുക്സ് സ്റ്റാളിൽ എത്തുന്നു. ശനിയാഴ്ച വൈകീട്ട് 5 മണിക്കാണ് എഴുത്തുകാരിയുടെ ‘കത’ പറച്ചിൽ.
ഫെയ്സ്ബുക്കിൽ പ്രസിദ്ധീകരിച്ചപ്പോൾ തന്നെ വായനക്കാരുടെ ശ്രദ്ധനേടിയ കുറിപ്പുകൾ, പിന്നീട് നോവൽ രൂപത്തിലേക്ക് മാറ്റുകയും മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിക്കുകയും ചെയ്യുകയാണുണ്ടായത്. 40 ദിവസംകൊണ്ട് നാല് പതിപ്പുകൾ വിറ്റുപോയ നോവലാണ് ‘കല്യാണിയെന്നും ദാക്ഷായണിയെന്നും പേരായ രണ്ടു സ്ത്രീകളുടെ കത.’ തലശ്ശേരി ഗവ. ബ്രണ്ണൻ കോളേജിലെ മലയാളം അധ്യാപികയാണ് ആർ. രാജശ്രീ.