കൊച്ചി-മുസിരിസ് ബിനാലെ നാലാം ലക്കത്തിൽ പങ്കെടുക്കുന്ന കലാകാരന്മാരുടെ പട്ടിക പുറത്തിറക്കി. 95 കലാസൃഷ്ടികളാണ് 108 ദിവസം നീണ്ടുനിൽക്കുന്ന കലാവിരുന്നിൽ ഉണ്ടാകുന്നത്.

90 കലാകാരന്മാരാണ് അനിത ദുബെ ക്യൂറേറ്റ് ചെയ്യുന്ന നാലാം ലക്കത്തിൽ പങ്കെടുക്കുന്നത്. അഞ്ച് സ്ഥാപനങ്ങളുടെ സൃഷ്ടികളുമുണ്ട്‌. സ്ത്രീപ്രാതിനിധ്യം കൊണ്ട് ശ്രദ്ധേയമാണിത്തവണ. ഡിസംബർ 12 മുതൽ മാർച്ച് 29 വരെയാണ് കൊച്ചി മുസിരിസ് ബിനാലെ.

കലാകാരന്മാർ- ഏർനട്ട് മിക് (നെതർലൻഡ്‌സ്), ആഫ്രാ ഷഫീക് (ഇന്ത്യ), അജയ് ദേശായ് (ഇന്ത്യ), അക്രം സാതാരി (ലെബനൻ), അഞ്ജലി മോൺടെയ്‌റോ+ കെ.പി. ജയശങ്കർ (ഇന്ത്യ), അഞ്ജു ദോഡിയ (ഇന്ത്യ), അന്നു പാലക്കുന്നത്ത് മാത്യു (ഇന്ത്യ/യുഎസ്), അനോലി പെരേര (ശ്രീലങ്ക), ആര്യ റാസ്ജാംറിയർസ്‌നൂക്ക് (തായ്‌ലാൻഡ്), അരുൺകുമാർ എച്ച്‌.ജി. (ഇന്ത്യ), ആര്യകൃഷ്ണൻ രാമകൃഷ്ണൻ (ഇന്ത്യ), ബാപി ദാസ് (ഇന്ത്യ), ബർത്തലമി ടോഗുവോ (കാമറൂൺ/ഫ്രാൻസ്), ബ്രാഹ എറ്റിംഗർ (ഇസ്രായേൽ/ഫ്രാൻസ്), ബ്രൂക്ക് ആൻഡ്രൂ (ഓസ്‌ട്രേലിയ), ബി.വി. സുരേഷ് (ഇന്ത്യ), സീലിയയൂനിനോർ (ക്യൂബ), ചന്ദൻ ഗോംസ് (ഇന്ത്യ), ചിത്ര ഗണേഷ് (യുഎസ്എ, ഇന്ത്യ), ചിത്തപ്രൊസാദ് (ഇന്ത്യ), സൈറസ് കബീറു (കെനിയ), ഡെന്നീസ് മുറാഗുരി (കെനിയ), ടോമെനെക് (സ്‌പെയിൻ), ഇ.ബി. ഇറ്റ്‌സൊ (ഡെൻമാർക്ക്), ഗോഷ്‌ക മക്കൂഗ (പോളണ്ട്/യുകെ), ഗറില്ല ഗേൾസ് (യുഎസ്എ), ഹസൻ ഖാൻ (ഈജിപ്ത്), ഹെറി ഡോനോ (ഇൻഡൊനീഷ്യ), ഇനെസ് ദുജാക്ക്+ജോൺ ബാർക്കർ (ഓസ്ട്രിയ+യുകെ), ജിതീഷ് കല്ലാട്ട് (ഇന്ത്യ), ജൂലി ഗോ (ഓസ്‌ട്രേലിയ).

ജുൻ ഗുയെൻ, ഹാറ്റ്‌സുഷിബ (ജപ്പാൻ/വിയറ്റ്‌നാം), ഷൂൾ ക്രായ്യേർ (നെതർലൻഡ്‌സ്), കെ.പി. കൃഷ്ണകുമാർ (ഇന്ത്യ), കൗശിക് മുഖോപാധ്യായ് (ഇന്ത്യ), കിബുക്ക മുകിസ ഓസ്‌കാർ (ഉഗാണ്ട), ലിയനാർഡോ ഫീൽ (ക്യൂബ), ലുബ്‌ന ചൗധരി (യുകെ/ ലണ്ടൻ), മാധ്വി പരേഖ് (ഇന്ത്യ), മാർലിൻ ഡൂമാ (നെതർലൻഡ്‌സ്), മാർത്ത റോസ്ലർ (യുഎസ്എ) മാർസിയ ഫർഹാന (ബംഗ്ലാദേശ്), മിറെയ്ൽ കസ്സാർ (ഫ്രാൻസ്/ലെബനൻ), മോച്ചു+സുവാനി സൂരി (ഇന്ത്യ), മോണിക്ക മേയർ (മെക്‌സിക്കോ), മൃണാളിനി മുഖർജി (ഇന്ത്യ), നേതൻ കോലി (യുകെ), നീലിമ ഷെയ്ഖ് (ഇന്ത്യ), ഊരാളി (ഇന്ത്യ), ഓറ്റോലിത്ത് ഗ്രൂപ്പ് (യുകെ), പി.ആർ. സതീഷ് (ഇന്ത്യ), പാംഗ്രോക്ക് സുലാപ് (മലേഷ്യ), പ്രഭാകർ പച്പുടെ (ഇന്ത്യ), പ്രിയ രവീഷ് മെഹ്‌റ (ഇന്ത്യ), പ്രൊബിർ ഗുപ്ത (ഇന്ത്യ), റാഡെൻകോ മിലാക് (ബോസ്‌നിയ ഹെർസെഗോവിന), റാണ ഹമാദേ (നെതർലൻഡ്‌സ്‌/ലെബനൻ), റാനിയ സ്റ്റീഫൻ (ലെബനൻ), രെഹാന സമൻ (പാകിസ്താൻ), റിന ബാനർജി (യുഎസ്/ഇന്ത്യ), റുല ഹലാവാനി (പാലസ്തീൻ), സാൻറു മോഫോകെംഗ് (ദക്ഷിണാഫ്രിക്ക), ശംഭവി സിങ്‌ (ഇന്ത്യ), ശാന്ത (കേരളം/ഇന്ത്യ), ശിൽപ ഗുപ്ത (ഇന്ത്യ), ശിരിൻ നെശാത് (ഇറാൻ/യുഎസ്എ), ശുഭിഗി റാവു (സിങ്കപ്പുർ), സോങ് ഡോങ് (ചൈന), സോണിയ ഖുരാന (ഇന്ത്യ)

സ്യൂ വില്യംസൺ (ദക്ഷിണാഫ്രിക്ക), സുനിൽ ഗുപ്ത+ ചരൺസിങ്‌ (ഇന്ത്യ/യുകെ), സുനിൽ ജാന (ഇന്ത്യ), തബിത റെസേർ (ഫ്രാൻസ്, ഫ്രഞ്ച് ഗയാന, ദക്ഷിണാഫ്രിക്ക), താനിയ ബ്രുഗുവേര (ക്യൂബ), താനിയ കന്ദാനി (മെക്‌സിക്കോ), തേജൾ ഷാ (ഇന്ത്യ), തെംസുയാംഗർ ലോങ്ങ്കുമേർ (ഇന്ത്യ/യുകെ), തോമസ് ഹെർഷ്‌ഹോം (സ്വിറ്റ്‌സർലാൻഡ്‌/ഫ്രാൻസ്) വാലി എക്സ്‌പോർട്ട് (ഓസ്ട്രിയ), വനേസ്സ ബേർഡ് (നോർവെ), വേദ തൊഴൂർ കൊല്ലേരി (ഇന്ത്യ), വിക്കി റോയി (ഇന്ത്യ), വിനു വി.വി. (ഇന്ത്യ), വിപിൻ ധനുർധരൻ (ഇന്ത്യ), വിവിയൻ കക്കൂരി (ബ്രസീൽ), വാലിദ് റാദ് (ലെബനൻ/യുഎസ്എ), വില്യം കെൻറ്രിഡ്ജ് (ദക്ഷിണാഫ്രിക്ക), യങ് ഹേ ചാങ് ഹെവി ഇൻഡസ്ട്രീസ്( ദക്ഷിണ കൊറിയ), സനേലേ മുഹോലി (ദക്ഷിണാഫ്രിക്ക).

എഡിബിൾ ആർക്കൈവ്‌സ് (ഇന്ത്യ), ഓസ്‌കാർ ഷ്‌ലെമ്മർ (ജർമനി), സിസ്റ്റർ ലൈബ്രറി (ഇന്ത്യ), ശ്രീനഗർ ബിനാലെ (ഇന്ത്യ), സുഭാഷ് സിങ്‌ വ്യാം+ദുർഗാഭായി വ്യാം (ഇന്ത്യ).