കോവിഡ്-19 പ്രതിരോധിക്കുന്നതിന്റെ ഭാഗമായി ഇൻഷുറൻസ് കമ്പനിയായ ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ് ചുരുങ്ങിയ ജീവനക്കാരെ ഉപയോഗിച്ച് സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്നു. ഉപഭോക്താക്കളുടെ ആവശ്യമനുസരിച്ച് പോളിസികളെക്കുറിച്ച് വേണ്ട വിവരങ്ങളെല്ലാം ഡിജിറ്റലായി അറിയാനും സ്വയം ഇടപാടുകൾ നടത്താനുമാകും.

കമ്പനിയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം സുരക്ഷിതമായി വീട്ടിലിരുന്ന് ഉപയോഗിച്ച് അനാവശ്യ യാത്രകൾ ഒഴിവാക്കാൻ ഉപഭോക്താക്കളോട് കമ്പനി അഭ്യർത്ഥിക്കുന്നു. ഉപഭോക്താക്കൾക്ക് വാട്ട്സ് ആപ്പ് (+91 99206 67766), കമ്പനി വെബ്സൈറ്റ്, ചാറ്റ്ബോട്ട് ലിഗോ, മൊബൈൽ ആപ്പ്, ഇ മെയിൽ, കോൾസെന്റർ (18602667766) തുടങ്ങിയവയിലൂടെ സേവനങ്ങൾ ആവശ്യപ്പെടാം. ക്ലെയിമുകൾക്കായി 24 മണിക്കൂറും കോൾസെന്റർ സേവനങ്ങൾ ലഭ്യമാണ്.