പ്രീമിയം ടെലിവിഷൻ കമ്പനിയായ വി.യു. 4കെ ടി.വി. പുറത്തിറക്കി. നൂതനവും സാങ്കേതികമായി മികച്ചതുമായ ഉത്പന്നങ്ങൾ അന്വേഷിക്കുന്ന പുതിയ കാലത്തെ ഉപഭോക്താക്കളെ ലക്ഷ്യമാക്കിയാണ്‌ വി.യു. പ്രീമിയം 4കെ ടി.വി. എത്തുന്നത്. മികച്ച സവിശേഷതകളും അത്യാധുനിക രൂപകല്പനയുമാണ് ടി.വി.ക്കുള്ളത്. പുതിയ ശ്രേണിയിലുള്ള ടെലിവിഷനുകൾ ഫ്ലിപ് കാർട്ടിൽ 24,999 രൂപ മുതൽ ലഭ്യമാണ്.

43 ഇഞ്ച്, 50 ഇഞ്ച്, 55 ഇഞ്ച് എന്നിങ്ങനെ മൂന്ന് വലിപ്പങ്ങളിൽ വി.യു. പ്രീമിയം 4കെ ടി.വി.കൾ ലഭ്യമാണ്. എ പ്ലസ് ഗ്രേഡ് പാനൽ, ഡോൾബി വിഷൻ, എച്ച്.ആർ.ഡി. 10 സപ്പോർട്ട്, 30 ഡബ്ല്യു വോയ്സ് കാൻസലേഷൻ സ്പീക്കേഴ്സുള്ള ഡോൾബി ഓഡിയോ, ഡി.ടി.എസ്. വെർച്വൽ എക്സ് സറൗണ്ട് സൗണ്ട് ടെക്നോളജി, ബെസെൽലെസ് ഡിസൈൻ, വി.ഒ.ഡി. അപ്സ്‌കേലർ, ക്രിക്കറ്റ് മോഡ്, ഏറ്റവും പുതിയ ആൻഡ്രോയ്ഡ് 9.0 പൈ എന്നിവ സവിശേഷതകളാണ്.

ഫ്ലിപ് കാർട്ടുമായി കമ്പനിക്ക് ദീർഘകാലമായുള്ള ബന്ധമുണ്ട്. ഫ്ലിപ് കാർട്ടിലൂടെ 32 ഇഞ്ച് മുതൽ 75 ഇഞ്ച് വരെ വലിപ്പമുള്ള 15 ലക്ഷത്തിലധികം ടി.വി. സെറ്റുകൾ കമ്പനി വിറ്റിട്ടുണ്ട്. ഫ്ലിപ് കാർട്ടിന്റെ 19,000 പിൻ കോഡുകളിലും വി.യു. ടി.വി.കൾ വിൽക്കുന്നത് തുടരുന്നു. ഭൂരിഭാഗം വി.യു. ഉത്പന്നങ്ങൾക്കും അഞ്ച് സ്റ്റാർ ലഭിച്ചിട്ടുണ്ടെന്ന് കമ്പനി അവകാശപ്പെടുന്നു.