• News
  • Views
  • Videos
  • Movies
  • Sports
  • Money
  • Women
  • Ernakulam
More
Hero Hero
  • Thiruvananthapuram
  • Kollam
  • PTA
  • Alappuzha
  • KTM
  • Idukki
  • EKM
  • Thrissur
  • Palakkad
  • Malappuram
  • Kozhikode
  • Wayanad
  • Kannur
  • Kasaragod

കൊറോണക്കാലത്തെ കുട്ടിക്കാലം!

Mar 19, 2020, 10:14 PM IST
A A A

Doctor in യാത്രകൾക്കും മറ്റുമുള്ളതല്ല ഈ അവധിക്കാലം. അതുകൊണ്ട് കുട്ടികൾക്ക് ഗുണംചെയ്യുന്ന രീതിയിൽ ക്രിയാത്മകമായി ഉപയോഗപ്പെടുത്തണം

# ഡോ. സൗമ്യ സരിൻ

കുഞ്ഞുമക്കൾക്ക് ഇത് കൊറോണക്കാലം മാത്രമല്ല, അവർ ഏറെ സന്തോഷിച്ചു കാത്തിരുന്ന അവധിക്കാലം കൂടിയാണ്! പക്ഷേ, ഇത്തവണത്തെ അവധിക്കാലത്തിന്‌ പ്രത്യേകതകൾ ഏറെയായിപ്പോയി അല്ലേ? ഒന്നാമത് വളരെ മുമ്പേ തുടങ്ങി. ഏകദേശം മൂന്നു മാസം കിട്ടും! പക്ഷേ, അതിന്റെ പ്രശ്നമോ?! ഈ കാലത്ത്‌ ഒന്നുംചെയ്യാൻ പറ്റാത്ത അവസ്ഥയായിപ്പോയി എന്നതുതന്നെ! ഏഴാം ക്ലാസ് വരെയുള്ള കുട്ടികൾ വീടുകളിൽ  ഒതുങ്ങുകയാണിപ്പോൾ? ഒന്ന് പുറത്തിറങ്ങാൻ പറ്റുന്നില്ല, കളിക്കാൻ അച്ഛനമ്മമാർ വിടുന്നുണ്ടാകില്ല. ഈ അവധിക്കാലം കുട്ടികളെ സംബന്ധിച്ചിടത്തോളം അത്ര സുഖകരമാകില്ല എന്നുറപ്പാണ്. ചില നിയന്ത്രണങ്ങൾ അനിവാര്യമായതുകൊണ്ട് തന്നെ നമുക്ക് അനുസരിച്ചേ മതിയാകൂ. എങ്കിൽ കൂടിയും കുട്ടികളെ കുറച്ചുകൂടി ഉന്മേഷവാന്മാരാക്കാൻ നമുക്കെന്ത് ചെയ്യാമെന്ന് ഒന്ന് നോക്കാം.

ക്രിയാത്മകമായി എന്തുചെയ്യാം?

എൽ.കെ.ജി./ യു.കെ.ജി. പ്രായത്തിലുള്ള കുട്ടികൾ പലരും ചെയ്യാറുള്ളത് ടി.വി. ഓൺ ചെയ്തു കൊടുത്ത അവനവന്റെ ജോലികളിൽ മുഴുകുകയാണ്. ഈ മൂന്നു മാസം നിങ്ങൾ ഇതാണ് ചെയ്യുന്നതെങ്കിൽ തുടർന്നും കുട്ടികൾ ആവർത്തിക്കും! അപ്പോൾ പരാതിപ്പെട്ടിട്ടു കാര്യമില്ല എന്ന് സാരം. കാരണം ശീലങ്ങൾ ഉണ്ടായിവരുന്ന പ്രായമാണിത്.  അതുകൊണ്ട് ടി.വി., മൊബൈൽ എന്നിവയിൽനിന്ന്‌ അവരെ അകറ്റിനിർത്താൻ ഈ സമയത്ത് നാം പ്രത്യേകം ശ്രദ്ധിക്കണം. 
പിന്നെന്തുചെയ്യും എന്നത് വലിയൊരു ചോദ്യം തന്നെയാണ്. അതിനു നമ്മൾകൂടി കുറച്ചു കഷ്ടപ്പെടണം. നമ്മുടെ കുറച്ചു സമയം അവർക്കായി മാറ്റിവെക്കണം.
1. ചെറിയ കഥാപുസ്തകങ്ങൾ  വായിച്ചു കൊടുക്കാം. പഞ്ചതന്ത്രകഥകൾ, ഈസോപ്പ് കഥകൾ പോലൊക്കെയുള്ള ഗുണപാഠകഥകൾ അവയിൽ ഉൾപ്പെടുത്താം. ഇത് അവരിൽ സദ്ചിന്തകൾ ഉണർത്തുമെന്നതിൽ സംശയമില്ല.
2. ചിത്രം വരയ്ക്കാനുള്ള ഒരു പുസ്തകവും കുറച്ചു കളർ പെൻസിലുകളും വാങ്ങിക്കൊടുക്കാം. അവർ കാണുന്ന എന്തും വരയ്ക്കട്ടെ! ഓരോ വര കഴിയുമ്പോഴും നിങ്ങൾ അവരെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കുക. മെച്ചപ്പെടുത്താനുള്ള  നിർദേശങ്ങൾ സ്നേഹത്തോടെ പറഞ്ഞുകൊടുക്കുക.
3. ചിത്രങ്ങൾ കളർ ചെയ്യാനുള്ള പുസ്തകങ്ങളും വാങ്ങിക്കൊടുക്കാം. ഇതെല്ലാം അവരുടെ ഭാവനാശക്തിയെ ഉണർത്തുന്നതാണ്. വാട്ടർ കളറുകളുമാകാം. കുറച്ചൊക്കെ വീട് അലങ്കോലമാകും കേട്ടോ. സാരമില്ലെന്നേ.
4. പിന്നെ അവരെ നിങ്ങൾ ചെയ്യുന്ന പണികളിൽ കൂടി പങ്കാളികളാക്കാം. ഉദാഹരണത്തിന് നിങ്ങൾ വീട് വൃത്തിയാക്കുകയാണെന്ന് കരുതുക. അവർ കൂടി കൂടട്ടെ! ഭാവിയിലും സ്വന്തം സ്ഥലവും സാധനസാമഗ്രികളും വൃത്തിയാക്കിെവക്കാൻ ഇത് അവരെ സഹായിക്കും. അതുമാത്രമല്ല അത് സ്വന്തം ഉത്തരവാദിത്വമാണെന്ന് കൂടി അവർക്ക് മനസ്സിലാകും. ഇതിൽ ഒരു ആൺ/പെൺ വ്യത്യാസവുമില്ല. അവർക്ക് ചെയ്യാൻ സാധിക്കുന്ന കുഞ്ഞുകുഞ്ഞു ജോലികൾ അവരെ ഏൽപ്പിക്കുക. 
5. ചെറിയ പൂന്തോട്ടമോ പച്ചക്കറിത്തോട്ടമൊ ഒക്കെ ഉണ്ടാക്കാം. അവർ മണ്ണിലിറങ്ങി ശീലിക്കട്ടെ. ഒരു ചെറിയ ജൈവകൃഷി നമ്മുടെ ടെറസ്സിലോ അടുക്കളഭാഗത്തോ അവരെക്കൂടി കൂട്ടി തുടങ്ങുക. പ്രകൃതിയോട് അവരെ അടുപ്പിക്കുക. ദിവസവും വെള്ളമൊഴിക്കാനും പരിപാലിക്കാനും പരിശീലിപ്പിക്കുക. ആ ജോലി അവരെ ഏൽപ്പിക്കുക. അതിൽ നിന്നുമുണ്ടാകുന്ന വിളവ് കാണുമ്പോൾ അവരുടെ മുഖത്തെ സന്തോഷം ഒന്ന് സങ്കല്പിച്ചു നോക്കിയേ!
6. കംപ്യൂട്ടർ ഗെയിം, മൊബൈൽ ഗെയിം എന്നിവയിൽനിന്ന് അവരെ അകറ്റി നാം പണ്ട് കളിച്ചിരുന്ന കളികളിലേക്ക് കൊണ്ടുവരാൻ ഒന്ന് ശ്രമിക്കാവുന്നതാണ്. ഓലകൾ കൊണ്ടുണ്ടാക്കുന്ന കളിപ്പാട്ടങ്ങളും മണ്ണപ്പവുമൊക്കെ തിരിച്ചുവരട്ടെ അല്ലേ? കുട്ടികളുടെ സുരക്ഷ അപ്പോഴും ശ്രദ്ധിക്കണമെന്ന് പ്രത്യേകം പറയേണ്ടല്ലോ. പൊന്തക്കാടുകളിലേക്കും വിജനമായ സ്ഥലത്തേക്കുമൊന്നും അവർ പോകാതെ ഒരു കണ്ണ് എപ്പോഴും വേണം.
7. ഇന്നത്തെ ഏറ്റവും വലിയ ഒരു പ്രശ്നം തൊട്ടടുത്ത വീട്ടിലെ കുട്ടികൾക്ക് വരെ പരസ്പരം അറിയില്ല എന്നതാണ്. അയൽപക്കത്തെ മൂന്നോ നാലോ വീട്ടിലെ സമപ്രായക്കാർ ഒരുമിക്കുന്നത് നല്ല ഒരു തുടക്കമായിരിക്കും. ഓരോ ദിവസവും ഓരോ വീട്ടിൽ ആയാൽ അത്രയും നല്ലത്. കൂടുതൽ പേർ ഒത്തുകൂടുന്നത് ഈ സമയത് അഭികാമ്യമല്ലെങ്കിലും മൂന്നോ നാലോ പേർ ഒരുമിച്ചു കളിക്കുന്നതിൽ തെറ്റൊന്നുമില്ല. ഇതിൽ ആർക്കെങ്കിലും ചുമയോ പനിയോ ഒക്കെ ഉണ്ടെങ്കിൽ മാറി നിൽക്കണം. അത്രേയുള്ളൂ.

കുറച്ചുകൂടി മുതിർന്ന കുട്ടികൾക്കോ?

പത്തു വയസ്സിനു മുകളിലാണെങ്കിലും മേൽപ്പറഞ്ഞ  കാര്യങ്ങളെല്ലാം ബാധകമാണ്. അവർക്ക് നമ്മൾ കഥാപുസ്തകങ്ങൾ വായിച്ചു കൊടുക്കേണ്ട കാര്യമൊന്നുമില്ലല്ലോ. കുറെയൊക്കെ കാര്യങ്ങൾ അവർ സ്വയം ചെയ്തുകൊള്ളും. നമ്മുടെ പണി കുറവാണ്‌ ഒരു പരിധി വരെ.
പക്ഷേ, ഇക്കൂട്ടരെ മുഴുവനായും മൊബൈലിൽ നിന്നും ടി.വി.യിൽനിന്നും അകറ്റിനിർത്തൽ പ്രയോഗികമാകണമെന്നില്ല. അതൊക്കെ അവരുടെ ശീലമായി മാറിയിട്ടുണ്ടാകും ഇപ്പോഴേക്കും. അതുകൊണ്ടു തന്നെ ഒഴിവാക്കണമെന്നില്ല. പക്ഷേ, ഒരു നിശ്ചിതസമയം മാത്രം അതിനായി മാറ്റിെവക്കുക. ഒരു ദിവസം ഒരു മണിക്കൂർ. ഒരിക്കലും അമിതമാകരുത്.
വായനശീലം വളർത്തുക:  
ഇവർക്കും വായിക്കാനുള്ള പുസ്തകങ്ങൾ കൊടുക്കാം. അവരുടെ അഭിരുചി കൂടി പരിഗണിക്കണമെന്ന് മാത്രം. അതനുസരിച്ചു സാഹിത്യമോ കഥകളോ ചെറിയ നോവലുകളോ ഒക്കെയാവാം. പുസ്തകങ്ങളെ അവരുടെ കൂട്ടുകാരാക്കാനുള്ള ഒരു നല്ല അവസരമാണിത്. നല്ല പുസ്തകങ്ങളെ അവർക്ക് പരിചയപ്പെടുത്താനും. നാട്ടിലെ ലൈബ്രറിയിൽ അംഗത്വമുണ്ടെങ്കിൽ അവരെയും അതിലേക്ക് കൊണ്ടുവരാം. അവിടെ ഇരുന്നു വായിക്കാതെ വിവിധ പുസ്തകങ്ങൾ വീട്ടിലേക്ക് കൊണ്ട് വരാമല്ലോ.
ദിവസവും ഒരു വിഷയം വായിക്കാൻ പറയുന്നത് നല്ല ആശയമായിരിക്കും. അതിനെക്കുറിച്ച് അവർക്ക് വേണമെങ്കിൽ ഇന്റർനെറ്റിൽ സെർച്ച് ചെയ്യാം. അപ്പോൾ കംപ്യൂട്ടർ ഉപയോഗിക്കാൻ സമ്മതിക്കുന്നില്ല എന്ന പരാതിയും മാറും! എന്നാൽ, ഉപയോഗിക്കുന്നത് ഇത്തരത്തിലുള്ള നല്ല പ്രവൃത്തികൾക്കാണ് താനും! ഉദാഹരണത്തിന് ‘കൊറോണ വൈറസ്’ എന്ന ഒരു വിഷയം കൊടുക്കൂ. അവർ അതിനെക്കുറിച്ച്‌  വാചകങ്ങൾ ഉണ്ടാക്കട്ടെ. പറ്റുമെങ്കിൽ വൈകീട്ട് അവർ ശേഖരിച്ച വിവരങ്ങൾ നിങ്ങളുടെ മുമ്പിൽ ഒരു ലഘുപ്രസംഗംപോലെ പറയട്ടെ. ഇതുകൊണ്ട് പല ഗുണങ്ങളുണ്ട്. 
കുട്ടികളുടെ പൊതുവിജ്ഞാനം കൂടും. അവർക്ക് മടി കൂടാതെ നാലുപേരുടെ മുമ്പിൽ സംസാരിക്കാനുള്ള ആത്മവിശ്വാസവും ലഭിക്കും. പറ്റുമെങ്കിൽ ഒരു ചെറിയ പുസ്തകത്തിൽ അവർ ഓരോ വിഷയത്തെക്കുറിച്ചും ശേഖരിക്കുന്ന വിവരങ്ങൾ കുറിച്ചിടാൻ പറയുക. അത് ഭാവിയിൽ ഗുണം ചെയ്യും.
വീട്ടിലെ ജോലികളുടെ ഉത്തരവാദിത്വം ഇവർക്കും കൊടുക്കണം. മുകളിൽ പറഞ്ഞപോലെത്തന്നെ. പ്രായത്തിനനുസരിച്ച്‌ ഏൽപ്പിക്കുന്ന ജോലികളുടെ ഗൗരവവും മാറ്റാം. സ്വന്തം കാര്യങ്ങൾ നോക്കാൻ അവരെ പതുക്കെ പ്രാപ്തരാക്കണം.
മുതിർന്ന കുട്ടികളെ, ആൺകുട്ടികളെയും പെൺകുട്ടികളെയും അടുക്കളയിൽ കയറ്റി ശീലിപ്പിക്കുന്നതും നല്ലതുതന്നെ. അത്യാവശ്യത്തിനു സ്വയം പാകംചെയ്യാൻ എല്ലാ കുട്ടികളും അറിഞ്ഞിരിക്കണം. 
അതുകൂടാതെ അമ്മയെ അടുക്കളയിൽ സഹായിക്കുന്നത് അടുക്കളപ്പണി എന്തോ മോശം ജോലിയാണെന്ന ധാരണയും മാറ്റും! ഇതെല്ലാം സ്ത്രീകൾക്ക് മാത്രം പറഞ്ഞ പണികളെല്ലെന്നും പരസ്പരം സഹായിച്ചാണ് വീട്ടിലെ എല്ലാ ജോലികളും എടുക്കേണ്ടതെന്നുമുള്ള വലിയൊരു പാഠം ഇത് ആൺകുട്ടികളെ പഠിപ്പിക്കും. അടുക്കളയിലെ പാത്രം കഴുകലും വൃത്തിയാക്കലുമെല്ലാം അവർ ചെയ്തുപഠിക്കട്ടെ!
പച്ചക്കറിത്തോട്ടവും പൂന്തോട്ടവുമൊക്കെ ഇവർക്കും പയറ്റാം കേട്ടോ! മുതിർന്ന കുട്ടികളായതുകൊണ്ട്, ഹോബികൾ ഉണ്ടാകാൻ സാധ്യതയുണ്ടല്ലോ. ഇല്ലെങ്കിൽ അവരുടെ അഭിരുചിയനുസരിച്ചു ഒന്നുതുടങ്ങാൻ നിർദേശിക്കാം. വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കാം.

കുട്ടികളെ ഭയപ്പെടുത്തരുത്

ചില കുട്ടികൾ അനാവശ്യമായി ഭീതിയിൽ കൂടി ആണെന്ന് ഞാൻ ശ്രദ്ധിക്കുകയുണ്ടായി. നിപ, പ്രളയം, ഇപ്പോൾ കൊറോണ...! അവരെ സമാധാനമായി കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കണം. 
ആർക്കെങ്കിലും അമിതമായി ഭയപ്പാടുണ്ടെങ്കിൽ അതിനുവേണ്ട കൗൺസ ലിങ് കൊടുക്കാൻ മറക്കല്ലേ. കുട്ടികളാണെങ്കിലും അവർക്കും അവരുടേതായ ആശങ്കകൾ കാണാം. അവയെ അവഗണിക്കരുത്. 
അങ്ങനെ ഒക്കെ നമ്മുടെ കുട്ടികൾ  ക്രിയാത്മകമായി ഈ  അവധി ആഘോഷിക്കട്ടെ! ഒരിക്കൽ കൂടി ഓർമിപ്പിക്കുന്നു, ഈ അവധി നമുക്ക് ട്രിപ്പ് പോവാനോ ചുറ്റിനടക്കാനോ ഉള്ളതല്ല. സുരക്ഷിതരായി വീട്ടിൽ ഇരിക്കാനാണ്! അതുകൊണ്ട്‌ നമ്മുടെ കുട്ടികൾ വീട്ടിലിരിക്കട്ടെ. 

PRINT
EMAIL
COMMENT
Next Story

നാല്‌ മഫിൻസ്‌ റെസിപ്പികളാണ് ഈയാഴ്ച

ബ്ലൂബെറി മഫിൻസ്മോണിക്ക ജസ്റ്റിൻmonicajustine16@gmail.comചേരുവകൾ:1. മൈദ - ഒന്നരക്കപ്പ്2. .. 

Read More
 

Related Articles

മയ്യഴിയുടെ തീരത്തെ പാൽപ്പുഴ
Ernakulam |
Ernakulam |
ആഘോഷത്തിന്റെ വിപണി
Ernakulam |
തീക്കാലം
Ernakulam |
രാജാവ് എഴുന്നള്ളുന്നു
 
  • Tags :
    • CHN NAGARAM
More from this section
പ്രീമിയം 4കെ ടി.വി.യുമായി വി.യു. ടെലിവിഷൻസ്
ഡിജിറ്റൽ സേവനങ്ങളുമായി ഐ.സി.ഐ.സി.ഐ. പ്രുഡൻഷ്യൽ ലൈഫ് ഇൻഷുറൻസ്
കോവിഡ്-19 പരിരക്ഷയുമായി സ്റ്റാർ ഹെൽത്ത്
തുറന്ന സമ്പദ്‌വ്യവസ്ഥയുടെ കാണാപ്പുറങ്ങൾ
പ്രായം തോറ്റുപോയ സംരംഭക വിജയം
News+ Latest News Today's special Local News Gulf Crime Good News News in Pics News in Videos Kerala India World NRI
Views Columns Features Special Pages Interviews In-Depth Social Politics Web Exclusive Cartoon
Leisure Movies Sports Music Travel Books Magazines Kids Free E-book Game Zone Sudoku
Learn / Earn Money Auto Tech Careers Education Agriculture Youth Environment Science University News How To
Lifestyle Women Food MyHome Health Spirituality Astrology
Multimedia Videos Live TV Mojo News Web Shows Audio Photostories Zoom In Gallery
Our Network English Edition Print Gulf NRI Mathrubhumi News TV Kappa TV Club FM Seed Silver Bullet FindHome Media School MBIFL Redmic
E- Paper
Subscription
Buy Books
Magazines
Classifieds
Archives
 
  • E- Paper
  • Subscription
  • Buy Books
  • Magazines
  • Classifieds
  • Archives
© Copyright Mathrubhumi 2021. All rights reserved.
Mathrubhumi

Click on ‘Get News Alerts’ to get the latest news alerts from Mathrubhumi

About Us Contact Us Privacy Policy
Terms of Use Archives
Ad Tariff Download App Classifieds
Buy Books Subscription e-Subscription
 
         
© Copyright Mathrubhumi 2021. All rights reserved.