: ‘കാനൺ ഇന്ത്യ’യുടെ മുൻനിര ഉത്പന്ന ശ്രേണിയായ ‘കാനൺ ഇ.ഒ.എസ്.’ വിപുലമാക്കുന്നതിന്റെ ഭാഗമായി ‘ഇ.ഒ.എസ്-1ഡി. എക്സ് മാർക്ക് 111’ ഇന്ത്യയിൽ അവതരിപ്പിച്ചു.

ഇ.ഒ.എസിന്റെ അടുത്ത തലമുറയായ ഇ.ഒ.എസ്-1ഡി.എക്സ് മാർക്ക് 111-ൽ സാങ്കേതികതയുടെ തികവിലൂടെ ഉന്നത നിലവാരത്തിലുള്ള ഇമേജുകൾ ലഭ്യമാക്കി ഫോട്ടോഗ്രാഫിയിലെയും വീഡിയോഗ്രാഫിയിലെയും പ്രൊഫഷണലുകളുടെ മികവ് വർധിപ്പിക്കും.

ഡിജിറ്റൽ ഇമേജിങ് സാങ്കേതിക വിദ്യയുടെ ഏറ്റവും ആധുനിക സവിശേഷതകളാണ് ഇ.ഒ.എസ്-1ഡി.എക്സ് മാർക്ക് 111 നൽകുന്നത്. വിവാഹം, വൈൽഡ്‌ലൈഫ്, ഫാഷൻ, സ്പോർട്‌സ്, ചലച്ചിത്ര നിർമാണം തുടങ്ങിയ രംഗങ്ങളെ സജീവമാക്കുകയാണ് ലക്ഷ്യം.

പ്രൊഫഷണൽ ഫോട്ടോഗ്രാഫർമാരുടെയും വീഡിയോഗ്രാഫർമാരുടെയും സൃഷ്ടിപരമായ ആഗ്രഹങ്ങൾ സഫലമാക്കുന്നതിൽ ഈ മുൻനിര ക്യാമറ സഹായമാകും. അത്രയ്ക്ക്‌ വേഗവും മികവുമാണ് ലഭ്യമാകുക. സംയോജിതമായ പുതിയ സാങ്കേതികവിദ്യ മുമ്പെങ്ങുമില്ലാത്തവിധം പുതുമ അനുഭവിക്കാനുള്ള അവസരം ഒരുക്കുന്നു. ഇരുണ്ട ചുറ്റുപാടുകളിലെ ചിത്രങ്ങൾ പകർത്തുന്നതിനും അതോടൊപ്പം കൃത്യസമയത്ത് ഏറ്റവും ഭംഗിയായി പകർത്തുന്നതിനും ക്യാമറ സഹായിക്കുന്നു. ഏതുതരം ചിത്രീകരണ അവസ്ഥയിലും ഉന്നത നിലവാരത്തിലുള്ള ചിത്രങ്ങൾ നൽകുന്നു.

ഫേസ്+, ഐ+, ഹെഡ് ഡിറ്റക്ഷൻ ഫീച്ചറുകളുമായാണ് ഇ.ഒ.എസ്-1ഡി.എക്സ് മാർക്ക് 111 വരുന്നത്. ഇത് സ്റ്റിൽ, വീഡിയോ ഷൂട്ടിങ് വേളയിൽ വളരെ വേഗത്തിൽ മികച്ച ചിത്രങ്ങൾ നൽകുന്ന വിപണിയിൽ ലഭ്യമായ ഏറ്റവും മികച്ച എ.എഫ്. സിസ്റ്റം ഡി.എസ്.എൽ.ആർ. ഫുൾ ഫ്രെയിം ക്യാമറയാക്കി മാറ്റുന്നു.

512 ജി.ബി സി.എഫ്. എക്സ്പ്രസ് കാർഡും റീഡറും ഉൾപ്പടെ 5,75,995 രൂപയാണ് (നികുതി ഉൾപ്പടെ) വില. ഇ.ഒ.എസ്-1ഡി.എക്സ് മാർക്ക് 111 ഫെബ്രുവരി മധ്യത്തോടെ തിരഞ്ഞെടുക്കപ്പെട്ട റീട്ടെയിൽ ഔട്ട്‌ലെറ്റുകളിൽ ലഭ്യമാകും.