വേണ്ട സാധനങ്ങൾ: 
സേമിയ (വറുത്തത്‌) -ഒന്നര കപ്പ്‌
റവ (വറുത്തത്‌) -മുക്കാൽ കപ്പ്‌
തേങ്ങ (തിരുമ്മിയത്‌) -ഒരു കപ്പ്‌
ഉഴുന്നുപരിപ്പ്‌ (തൊലി ഇല്ലാത്തത്‌) -ഒന്നേകാൽ ടീസ്പൂൺ
കടുക്‌ -ഒരു ടീസ്പൂൺ
കടലപ്പരിപ്പ്‌ -ഒന്നേകാൽ ടീസ്പൂൺ
കറിവേപ്പില, പൊടി ഉപ്പ്‌, വെളിച്ചെണ്ണ -പാകത്തിന്‌
കുരുമുളക്‌ -ഒന്നര ടീസ്പൂൺ
ജീരകം -ഒന്നര ടീസ്പൂൺ
വറ്റൽമുളക്‌ -മൂന്ന്‌
തയ്യാറാക്കുന്ന വിധം:
കുരുമുളക്‌, ജീരകം, വറ്റൽമുളക്‌, കടലപ്പരിപ്പ്‌ ഇവ വറുത്തുപൊടിക്കുക. സേമിയ കൈകൊണ്ട്‌ ചെറുതായി പൊടിക്കുക. ഒരു പരന്ന പാത്രത്തിൽ എണ്ണ ഒഴിച്ച്‌ കടുക്‌, ഉഴുന്നുപരിപ്പ്‌.‌ കടലപ്പരിപ്പ്‌, ഇവ ഇട്ട്‌ മൂക്കുമ്പോൾ നാലു കപ്പ്‌ വെള്ളം ഒഴിച്ച്‌ കറിവേപ്പില നുള്ളി ഇട്ട്‌ പൊടി ഉപ്പും ഇട്ട്‌ വെട്ടിത്തിളയ്ക്കുമ്പോൾ റവ, സേമിയ, പൊടിച്ച പൊടി ഇവ ചേർത്ത്‌ ഇളക്കി, കട്ടതട്ടാതെ വേവിച്ച്‌ വാങ്ങിവച്ച്‌ ആറിയശേഷം അതിൽ തേങ്ങ ചേർത്ത്‌ നല്ലതുപോലെ കുഴച്ച്‌, ചെറിയ ചെറിയ ഉരുളകൾ ഉരുട്ടി ഇഡ്ഡലിപ്പാത്രത്തിൽ വച്ച്‌ ആവിയിൽ സേമിയ കൊഴുക്കട്ടകൾ വേവിച്ചെടുക്കുക.

 


വേണ്ട സാധനങ്ങൾ: 
കടലപ്പരിപ്പ്‌ -അര കിലോ
ഉഴുന്ന്‌ (തൊലി ഇല്ലാത്തത്‌) -അര കിലോ
തുവരപ്പരിപ്പ്‌ -അര കിലോ
വറ്റൽമുളക്‌ -രണ്ട്‌
പച്ചമുളക്‌ -നാല്‌
കായം, കറിവേപ്പില, ഉപ്പ്‌, പാചക എണ്ണ -ആവശ്യത്തിന്‌
ഇഞ്ചി (തൊലികളഞ്ഞത്‌) -ഒരു കഷണം
തേങ്ങ (തിരുമ്മിയത്‌) -മൂന്ന് ടേബിൾസ്പൂൺ
തയ്യാറാക്കുന്ന വിധം: ഉഴുന്ന്‌, കടലപ്പരിപ്പ്‌, തുവരപ്പരിപ്പ്‌ ഇവ ചേർത്ത്‌ കുതിർത്ത്‌ കഴുകി വൃത്തിയാക്കി വെള്ളം വാർത്തുകളഞ്ഞ്‌ എണ്ണ ഒഴികെ എല്ലാ ചേരുവകളും ചേർത്ത്‌ തരുതരുപ്പായി അരച്ചെടുക്കുക. അടുപ്പിൽ ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ചുവച്ച്‌ തിളയ്ക്കുമ്പോൾ അതിൽ 7, 8 വടകൾ വീതം ഇട്ട്‌ പാകത്തിന്‌ വെന്തുകോരുക. വേണമെങ്കിൽ സവാളയും വടയിൽ ചേർക്കാം.