ആവശ്യമുള്ള സാധനങ്ങൾ: 1. പച്ച കശുവണ്ടി -20 എണ്ണം, 2. തൈര്‌ -1 കപ്പ്‌, 3. തേങ്ങാപ്പീര -ഒരു ചെറിയ കപ്പ്‌, 4. ഉള്ളി -4, 5. പച്ചമുളക്‌ -4, 6. കടുക്‌ -4 ടീസ്പൂൺ, 7. ഉപ്പ്‌ - ആവശ്യത്തിന്‌, 8. വെളിച്ചെണ്ണ - ആവശ്യത്തിന്‌, 9. വേപ്പില -2 ഞെട്ട്‌, 10. ഇഞ്ചി -ഒരു ചെറിയ കഷണം.
പാചകം ചെയ്യുന്ന വിധം:  പച്ച കശുവണ്ടിപ്പരിപ്പ്‌, രണ്ടു പച്ചമുളക്‌ നീളത്തിൽ കീറിയത്‌, ഉള്ളി നീളത്തിൽ മുറിച്ചത്‌. ഇഞ്ചി പൊടിയായി അരിഞ്ഞത്‌ എന്നിവ ഉപ്പുചേർത്ത്‌ നന്നായി വേവിക്കുക. അതിലേക്ക്‌ തേങ്ങാപ്പീര, രണ്ടു പച്ചമുളക്‌, ഒരുഞെട്ട്‌ വേപ്പില, കടുക് എന്നിവ നന്നായി അരച്ചുചേർക്കുക. അരപ്പ്‌ വേവുന്നതുവരെ ചൂടാക്കുക. തീ അണച്ചശേഷം തൈര്‌ ചേർത്തിളക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി കടുകും ഉള്ളിയും വേപ്പിലയും മൂപ്പിച്ചുചേർത്ത്‌ ഉപയോഗിക്കുക.

ചക്കക്കുരു പച്ചടി

ആവശ്യമുള്ള സാധനങ്ങൾ: 1. ചക്കക്കുരു നീളത്തിൽ നാലാക്കി മുറിച്ചത്‌ -20 എണ്ണം. 2. തൈരത്‌ -ഒരു കപ്പ്‌
3. തേങ്ങാപ്പീര -ഒരു ചെറിയ കപ്പ്‌ 4. ഉള്ളി -4 എണ്ണം
5. പച്ചമുളക്‌  -4 എണ്ണം 6. വേപ്പില -2 ഞെട്ട്‌  7. ഉപ്പ്‌ -ആവശ്യത്തിന്‌ 8. വെളിച്ചെണ്ണ -ആവശ്യത്തിന്‌ 9. ഇഞ്ചി -ഒരു ചെറിയ കഷണം 10. കുടുക്‌ -4 സ്പൂൺ 
 പാചകം ചെയ്യുന്ന വിധം: ചക്കക്കുരു, ഉള്ളി രെണ്ടണ്ണം നീളത്തിൽ മുറിച്ചത്‌, പച്ചമുളക്‌ രെണ്ടണ്ണം നീളത്തിൽ പൊളിച്ചത്‌, ഇഞ്ചി പൊടിയായി അരിഞ്ഞത്‌ എന്നിവ ഉപ്പുചേർത്ത്‌ നന്നായി വേവിക്കുക. ചക്കക്കുരു നന്നായി പൊടിയുംവരെ വേവിക്കണം. അതിലേക്ക്‌ തേങ്ങാപ്പീരയും കടുകും രണ്ടു പച്ചമുളകും, ഒരുഞെട്ട്‌ വേപ്പിലയും ചേർത്ത്‌ നന്നായി അരച്ചുചേർക്കുക. അരപ്പ്‌ വേവുന്നതുവരെ തിളപ്പിക്കുക. ശേഷം തീ അണച്ച്‌ തൈര്‌ ഒഴിക്കുക. ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ചൂടാക്കി ഉള്ളിയും വേപ്പിലയും മൂപ്പിച്ച്‌ കറിയിൽ ചേർക്കുക.