വേണ്ട സാധനങ്ങൾ: 
1. പകുതി വിളഞ്ഞ കുമ്പളങ്ങ ചിരവിയത്‌ -2 കപ്പ്‌ ആവിയിൽ വേവിക്കുക, 2. റവ നെയ്യിൽ വറുത്തത്‌ -അരക്കപ്പ്‌, 3. നെയ്യ്‌ -200 ഗ്രാം, 4. ഏലയ്ക്ക പൊടിച്ചത്‌ -3 എണ്ണം, 5. അണ്ടിപ്പരിപ്പ്‌-മുന്തിരിങ്ങ നെയ്യിൽ വറുത്തത്‌ -ആവശ്യത്തിന്‌, 6. പഞ്ചസാര -ഒന്നര കപ്പ്‌.
ഉണ്ടാക്കുന്നവിധം: 
കുമ്പളങ്ങ വെള്ളം പിഴിഞ്ഞുകളഞ്ഞ്‌ കട്ടിയുള്ള പാത്രത്തിലിട്ട്‌ പഞ്ചസാരയിട്ട്‌ ഇളക്കിക്കൊണ്ടിരിക്കുക. ഉരുണ്ടുവരുന്ന പാകമാകുമ്പോൾ നെയ്യും ചേർത്ത്‌ ഏലയ്ക്കപ്പൊടിയും മുന്തിരങ്ങയും അണ്ടിപ്പരിപ്പും ചേർത്ത്‌ ഇളക്കി, നെയ്യ്‌ പുരട്ടിയ പാത്രത്തിലിട്ട്‌ പരത്തിവെക്കുക. ചൂടാറുമ്പോൾ മുറിച്ചെടുക്കുക.