ആവശ്യമുള്ള സാധനങ്ങൾ: 1. പുറംതൊലികളഞ്ഞ ചക്കക്കുരു - 250 ഗ്രാം (പുഴുങ്ങി പൊടിച്ച്‌ വെയ്കുക) 2. സവാള - 1 (പൊടിയായി അരിഞ്ഞെടുക്കണം). 3. പച്ചമുളക്‌ -2, 4. ഇഞ്ചി - 1 കഷണം
5. വെളുത്തുള്ളി അല്ലി - 6 എണ്ണം
6. മല്ലി ഇല, കറിവേപ്പില, 
7. എണ്ണ - 250 ഗ്രാം
കടലമാവ്‌, മുളകുപൊടി, മല്ലിപ്പൊടി  - അരസ്പൂൺ (ചെറിയ സ്പൂൺ), മഞ്ഞൾപൊടി - കാൽ സ്പൂൺ, കായപ്പൊടി - ഒരുനുള്ള്‌, ഉപ്പ്‌ പാകത്തിന്‌
ഇവയെല്ലാം കൂടി ദോശമാവ്‌ പാകത്തിൽ കലക്കിവെയ്ക്കുക (ബോണ്ട പൗഡർ ഉപയോഗിക്കാം)
പാചകം ചെയ്യുന്ന വിധം: ചീനച്ചട്ടിയിൽ കുറച്ച്‌ എണ്ണയൊഴിച്ച്‌ 2, 3, 4, 5, 6 സാധനങ്ങൾ എല്ലാം കൂടി വഴറ്റി അതിൽ പുഴുങ്ങി പൊടിച്ച ചക്കക്കുരു ഇട്ട്‌ ഇളക്കുക. അതിൽ മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപൊടി, കായപ്പൊടി, മസാലപ്പൊടി (ഇവയെല്ലാം അര സ്പൂൺ (ചെറിയസ്പൂൺ), വീതം ഇട്ട്‌ പാകത്തിന്‌ ഉപ്പും ചേർത്ത്‌ ഇളക്കി യോജിപ്പിക്കുക. അതിന്‌ശേഷം ചെറുചൂടോടെ ചെറിയ ഉരുളകളായി ഉരുട്ടിവെയ്ക്കുക. ഒരു പാനിൽ എണ്ണഒഴിച്ച്‌ തിളപ്പിക്കുക. ഉരുട്ടിവെച്ചിരിക്കുന്ന ഓരോ ഉരുള എടുത്ത്‌ കടലമാവ്‌ മിശ്രിതത്തിൽ മുക്കി എണ്ണയിൽ ഇട്ട്‌ ചുവപ്പ്‌ നിറമാകുമ്പോൾ കോരി എടുക്കുക. ചൂടൊടെ നാലുമണി പലഹാരമായി ബോണ്ട കഴിക്കാം.

 തണ്ണിമത്തൻ പച്ചടി 

പച്ചടിക്ക്‌ ആവശ്യമുള്ള സാധനങ്ങൾ:
തണിമത്തനിലെ പുറംതൊലി ചെത്തിക്കളഞ്ഞ്‌ വെള്ള മാംസളഭാഗം - 1 കഷണം (പൊടിയായി അരിഞ്ഞെടുത്തത്‌) 2. തേങ്ങ ചിരങ്ങിയത്‌- ഒരു മുറിതേങ്ങായുടേത്‌. 3. പച്ചമുളക്‌, ചെറിയ ഉള്ളി - 2 എണ്ണം.,  - 4. പച്ച മാങ്ങാ 1 കഷ്ണം (ചെറുതായി അരിഞ്ഞെടുക്കണം) 5. കറിവേപ്പില - 1 തണ്ട്‌
6. ജീരകം - 1 നുള്ള്‌
7. കടുക്, ചെറിയ ഉള്ളി (കടുക് വറുക്കാൻ).
പാചകം ചെയ്യുന്ന വിധം:
തണ്ണിമത്തൻ കഷണം പൊടിയായി അരിഞ്ഞതും മാങ്ങാ ചെറുകഷണങ്ങളും പച്ചമുളക്‌ അരിഞ്ഞത്‌ ഇവയെല്ലാം കൂടി അല്പം വെള്ളം ഒഴിച്ച്‌, പാകത്തിന്‌ ഉപ്പും ചേർത്ത്‌ വേവിച്ച്‌ വെയ്ക്കുക. ഇതിൽ തേങ്ങാ, ജീരകം, ഉള്ളി ഇവയെല്ലാം കൂടി നല്ലതുപോലെ അരച്ചെടുക്കുക. അല്പം കടുക്‌ ചതച്ച്‌ ഇടുക. ഇവയെല്ലാം കൂടി വേവിച്ച്‌ വെച്ചിരിക്കുന്ന കഷണങ്ങളിൽ കലക്കി ചൂടാക്കിവെയ്ക്കുക. ചെറിയ ചൂടുള്ളപ്പോൾ കട്ടിത്തൈര്‌ അല്പം ചേർത്ത്‌ പാകത്തിന്‌ ഉപ്പും ചേർത്ത്‌ കടുക് വറുത്ത്‌ ഉപയോഗിക്കാം.