കപിൽ ശർമ്മയ്ക്ക് ഇതത്ര നല്ല കാലമല്ല. സുനിൽ  ഗ്രോവറിനെതിരെ മോശമായ കമന്റുകൾ പറഞ്ഞത് പുലിവാല് പിടിച്ചിരിക്കുമ്പോൾ ഇതാ ഇപ്പോൾ മറ്റൊരു പുലിവാല് വന്നു കഴുത്തിൽ ചുറ്റി. മെൽബോണിൽ നിന്ന് ഡൽഹിയിലേക്കുള്ള വിമാനത്തിൽ ബിസിനസ് ക്ലാസിൽ യാത്ര ചെയ്യുകയായിരുന്നു കപിലും സംഘവും. കപിൽ നന്നായി മദ്യപിച്ചതോടെ സഹപ്രവർത്തകരുടെ നേരെ തിരിഞ്ഞു. സുനിൽ ഗ്രോവറുടെ നേരെ അസഭ്യ പ്രകടനത്തോടെ ആയിരുന്നു ആദ്യ പ്രകടനം. പിന്നീട് സംഘങ്ങളിൽ ഓരോരുത്തരുടെയും നേരെയായി. 

കപിൽ അതിരുവിടുന്നു എന്നു  പരാതി പറഞ്ഞു കൊണ്ട് ഇപ്പോൾ താരങ്ങൾ അവരുടെ ചിത്രങ്ങളുടെ പ്രൊമോഷന് വേണ്ടി കപിൽ ശർമ്മ ഷോ ഒഴിവാക്കിത്തുടങ്ങിയിട്ടുണ്ട് . മാത്രമല്ല അതിഥികളായി എത്തുന്നവരെ അപമാനിക്കുന്ന തരത്തിൽ ഉള്ള ചോദ്യങ്ങൾ ഉണ്ടാകുന്നു എന്ന പരാതിയിൽ അതിഥികളെയും കിട്ടാതായിരിക്കുന്നു. ഷോയുടെ ഭാവി തന്നെ ഇല്ലാതായി വരുന്ന ഈ സമയത്തു കപിലിന്റെ സംഘത്തിലുള്ള  പലരും കപിലിന്റെ കൂടെ യാത്ര ഒഴിവാക്കുന്ന സാഹചര്യമുള്ളപ്പോഴാണ് വിമാനത്തിലെ ഈ പ്രകടനം. അവസാനം വിമാനത്തിലെ മറ്റ് ബിസിനസ് ക്ലാസ് യാത്രക്കാർ പരാതി പറയുന്ന രീതിയിലായി കാര്യങ്ങൾ.കഴിഞ്ഞ പതിനാറിനാണ് സംഭവം നടന്നതെങ്കിലും എയർ ഇന്ത്യ ഇത് വെറുതെ വിടാൻ ഒരുക്കമല്ല . വി.വി.ഐ.പി പരിഗണന കിട്ടുന്ന പലരും വിമാനത്തിൽ മോശമായി പെരുമാറുന്ന അവസ്ഥ കൂടുന്നതിനാൽ ഇതിനെ നിയമപരമായി  തന്നെ നേരിടാനാണ് നീക്കം. എയർ ഇന്ത്യ ചീഫ് അശ്വനി ലോഹനി ഇതിനെ കുറിച്ച് വിശദമായ് അന്വേഷിക്കുവാൻ നീക്കങ്ങൾ തുടങ്ങി. അതിനു ശേഷം കപിലിനു നിയമപരമായ് തന്നെ താക്കീത് നൽകും.