മുരിങ്ങാക്കോൽ സൂപ്പ്‌

വേണ്ട സാധനങ്ങൾ: 
1. മുരിങ്ങാക്കോൽ- നാല്‌ 
2. വെളുത്തുള്ളി- നാല്‌ ചുള 
3. ചുവന്നുള്ളി- നാല്‌ചുള (ചെറുതായി അരിഞ്ഞുവയ്ക്കുക) 4. കുരുമുളകുപൊടി- 2 ടേബിൾ സ്പൂൺ. 
തയ്യാറാക്കുന്നവിധം: മുരിങ്ങാക്കോലിന്റെ പുറം തൊലിചീകി വൃത്തിയാക്കി അരക്കപ്പ്‌ വെള്ളം ചേർത്ത്‌ കുക്കറിൽ വേവിക്കുക. ആറിയശേഷം മിക്സിയിൽ ചെറുതായി അടിച്ചെടുക്കുക. അതിനുശേഷം ജ്യൂസ്‌ അരിപ്പയിൽ അരിച്ചെടുത്ത്‌ മൂന്നര കപ്പ്‌ വെള്ളം ചേർത്ത്‌ തിളപ്പിക്കുക.   അരിഞ്ഞു വെച്ച വെളുത്തുള്ളി, ചുവന്നുള്ളി ഇവ  നെയ്യിൽ മൂപ്പിച്ച്‌ ചേർക്കുക. ആവശ്യത്തിന്‌ ഉപ്പും, ഒരു നുള്ള്‌ പഞ്ചസാരയും ചേർത്ത്‌ ഇളക്കുക. കുരുമുളകുപൊടിയും ടുമാറ്റോ സോസും ചേർത്ത്‌ ഉപയോഗിക്കാം.

പപ്പായ പൊരി

വേണ്ട സാധനങ്ങൾ: 
1. പഴുത്ത പപ്പായ- അരക്കപ്പ്‌ 
2. അരിപ്പൊടി- കാൽകപ്പ്‌
3. പഞ്ചസാര-ആവശ്യത്തിന്‌
4. നെയ്യ്‌- 2 ടീസ്പൂൺ
5. ഏലക്കായ- 5 എണ്ണം (പൊടിച്ചത്‌)
6. എള്ള്‌-2 നുള്ള്‌
7. സൺഫ്ളവർ ഓയിൽ -ആവശ്യത്തിന്‌
പാകം ചെയ്യുന്നവിധം
പഴുത്ത പപ്പായ മിക്സിയിൽ അടിച്ചെടുക്കുക. 2 മുതൽ 6 വരെയുള്ള ചേരുവകൾ അടിച്ചെടുത്തശേഷം പപ്പായയിൽ നന്നായി കുഴച്ചെടുത്തശേഷം ചെറിയ ഉരുളകൾ ആക്കി കൈയിൽ പരത്തി എടുത്ത്‌ എണ്ണ നന്നായി ചൂടായതിനുശേഷം വറുക്കുക. രണ്ടു വശം ബ്രൗൺ നിറം ആകുമ്പോൾ കോരി എടുക്കുക.