1. പനിക്കൂർക്ക ഇല -10 എണ്ണം
2. കടലപ്പൊടി -150 ഗ്രാം
3. കാശ്മീരി മുളകുപൊടി -1 ടീസ്പൂൺ
4. കായം -ഒരു നുള്ള്‌
5. ഉപ്പ്‌ -പാകത്തിന്‌
6. സൺഫ്ളവർ ഓയിൽ -ആവശ്യത്തിന്‌
(ക്രിസ്പിനു വേണ്ടി അരിപ്പൊടി ചേർക്കാവുന്നതാണ്‌.)
പാകംചെയ്യുന്ന വിധം: പനിക്കൂർക്ക ഇല കഴുകി തുടച്ചുവയ്ക്കുക. 2 മുതൽ അഞ്ചു വരെയുള്ള സാധനങ്ങൾ കുഴമ്പുരൂപത്തിൽ നനയ്ക്കുക. എണ്ണ ചൂടായശേഷം ഇലകൾ ഓരോന്നായി മാവിൽ മുക്കി വറക്കുക. ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കുക.
4 മണി പലഹാരമായി ചമ്മന്തിയോടുകൂടിയും അല്ലാതെയും ഉപയോഗിക്കാം.