ആവശ്യമുള്ള സാധനങ്ങൾ
1. പച്ചക്കപ്പ ചെറുതുണ്ടുകളായി മുറിച്ച് വറുത്തത് - 2 കപ്പ്
2. ശർക്കര പാവുകാച്ചിയത് - 1 കപ്പ്
3. അരി വറുത്ത് പൊടിച്ചത് (പുഴുങ്ങലരി) - അര കപ്പ്
4. ചുക്ക്, ജീരകം വറുത്ത് പൊടിച്ചത് - 1 സ്പൂൺ
5. പഞ്ചസാര - 2 സ്പൂൺ
പാചകം ചെയ്യുന്ന വിധം
ശരക്കര പാവ് കാച്ചിയതിൽ (നല്ലതുപോലെ നൂൽ പരുവത്തിൽ പാനി അക്കിയതിനുശേഷം) വറുത്ത കപ്പ കഷണങ്ങൾ ഇട്ട് ഇളക്കുക. അതിൽ പൊടിച്ചുവച്ചിരിക്കുന്ന പൊടികൾ എല്ലാം കൂടി കൂട്ടി വിതറുക. നല്ലതുപോലെ ഇളക്കി പഞ്ചസാര വിതറി വാങ്ങിവയ്ക്കുക. (പഞ്ചസാര വിതറുന്നത് ചെറുചൂടോടെ ഇളക്കി മാറ്റുന്നതിനുവേണ്ടിയാണ്) തണുക്കുമ്പോൾ കഴിക്കാം.

പരിപ്പ്‌ കറിക്ക്‌ പകരം 
പരിപ്പ്‌ പൊടി

ചേരുവകൾ
1. ചെറുപയർ പരിപ്പ്‌ - 250 ഗ്രാം
2. കുരുമുളക്‌ - ചെറിയ അര സ്പൂൺ (പൊടി) 
3. ജീരകം - ചെറിയ സ്പൂൺ അര സ്പൂൺ (പൊടി)
4. ഉപ്പ്‌ ആവശ്യത്തിന്‌
ചെറുപയറിന്റെ പരിപ്പ്‌ നല്ലതുപോലെ വറുത്ത്‌ പൊടിയാക്കണം. അതിൽ കുരുമുളക്‌ പൊടി ജീരകപ്പൊടി, ഉപ്പ്‌ ആവശ്യത്തിന്‌ ഇവയെല്ലാം കൂടി കൂട്ടിവയ്ക്കണം. ആവശ്യം അനുസരിച്ച്‌ ചൂടുചോറിൽ അല്പം പരിപ്പുപൊടി ഇട്ട്‌ നെയ്യും കൂട്ടി കഴിക്കുക.