ചേരുവകൾ

നല്ല മൂത്ത നാടൻ മത്തങ്ങ
ശർക്കര - 1 കി.
തേങ്ങ - ഒന്നര തേങ്ങ
ഒന്നാംപാൽ - 3 കപ്പ്‌
രണ്ടാം പാൽ - 2 കപ്പ്‌
മൂന്നാം പാൽ - 2 കപ്പ്‌
നെയ്യ് - 3 ടീസ്‌പൂൺ
ഏലക്കാപ്പൊടി - 1 ടീസ്‌പൂൺ
ചുക്ക്‌പൊടി - 1 ടീസ്‌പൂൺ
അണ്ടിപ്പരിപ്പ്‌ - 10 ഗ്രാം
കിസ്‌മിസ്‌ - 10 ഗ്രാം
പാകം ചെയ്യുന്ന വിധം:
മത്തങ്ങ ചെറുതായി നുറുക്കി. കുക്കറിൽ മൂന്നാംപാൽ ഒഴിച്ച്‌ വേവിച്ച്‌ ഉടച്ചെടുക്കുക. ശർക്കര ഒരു ഗ്ലാസ്‌ വെള്ളം ഒഴിച്ച്‌ ഉരുക്കി അരിച്ച്‌ എടുക്കുക. അതിനുശേഷം ചെറിയ ഉരുളി അടുപ്പിൽ വെച്ച്‌ ചൂടാകുമ്പോൾ 2 സ്പൂൺ നെയ്യ് ഒഴിച്ച്‌ മത്തങ്ങയും ഉരുക്കിയ ശർക്കര പാനിയും ചേർത്ത്‌ നന്നായി വരട്ടിയെടുക്കുക. നന്നായി വരണ്ടുവരുമ്പോൾ രണ്ടാം പാൽ ഒഴിച്ച്‌ ഇളക്കി ചെറുതീയിൽ തിളപ്പിക്കുക. നന്നായി തിളച്ചു കഴിയുമ്പോൾ ഒന്നാം പാൽ ഒഴിച്ച്‌ ഒന്നുചൂടാക്കി ഇറക്കിവയ്ക്കുക. ഇതിൽ അണ്ടിപ്പരിപ്പും കിസ്‌മിസും ഒരു ടീസ്‌പൂൺ നെയ്യിൽ വറത്തിടുക. സ്വാദിഷ്ടമായ മത്തങ്ങപ്പായസം തയ്യാർ. മത്തങ്ങ നല്ല ഔഷധഗുണമുള്ള പച്ചക്കറിയാണ്‌.